ADVERTISEMENT

കടല്‍ സസ്തനിയായ മാനറ്റിയുടെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പേരെഴുതി ക്രൂരത. മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. ട്രംപും അനുയായികളും വൻവിവാദത്തിൽ ഉൾപ്പെടുമ്പോഴാണ് പുതിയ വിവാദം കൂടി ഉയരുന്നത്. ഫ്ലോറിഡയിലെ ഹോമോസാസ നദിയില്‍ കണ്ടെത്തിയ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് മാനറ്റി. സാധുമൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് ട്രംപ് എന്ന് കടല്‍പ്പശുവിന്‍റെ പുറത്ത് എഴുതിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവർക്ക് 5000 യുഎസ് ഡോളര്‍(3,668,968 രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചിരിക്കുന്നത്. 1.2 മില്യൺ ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു

English Summary: Manatee found in Florida river with ‘Trump’ etched on its back, US wildlife officials begin inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com