Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഡൈവ് ; ഇവൻ വെറും കിങ്ഫിഷറല്ല കിങ് ആണ്!

king-fisher-dive-bomb ജെർമൻ ഫൊട്ടോഗ്രാഫറായ മാൻഫ്രെഡ് ഡെൽഫോ പകർത്തിയ ചിത്രം

മഞ്ഞുപാളികൾക്കിടയിൽ ഒരു സൂപ്പർ ഡൈവ്. പൊങ്ങി വന്നതാവട്ടെ ചുണ്ടിൽ മൂന്ന് മത്സ്യങ്ങളുമായി. ഈ കിങ് ഫിഷറിൻറെ ശരീരം മാത്രമല്ല ജീവിതവും കളർഫുൾ ആണെന്ന് ഈ ഫോട്ടോ നമുക്ക് കാണിച്ചു തരും.

മഞ്ഞു പാളികൾക്കിടയിൽ ചെറിയൊരു സുഷിരമിട്ട് അതിൽ മുങ്ങിത്താണ് ചുണ്ടിൽ മൂന്ന് മത്സ്യങ്ങളുമായി പൊങ്ങി വന്ന കിങ്ഫിഷറിൻറെ ചിത്രം പകർത്തിയത് ജെർമൻ ഫൊട്ടോഗ്രാഫറായ മാൻഫ്രെഡ് ഡെൽഫോ ആണ്.

പ്രകൃതിയുടെ മനോഹരമായ കഴിവ് എന്ന പേരിലാണ് മഞ്ഞു തടാകത്തിൽ നിന്ന് മൂന്നു മത്സ്യങ്ങളുമായി പുറത്തു വന്ന കിങ് ഫിഷറിൻറെ ചിത്രങ്ങൾ മാൻഫ്രെഡ് പുറത്തു വിട്ടത്.

dive-skill ജെർമൻ ഫൊട്ടോഗ്രാഫറായ മാൻഫ്രെഡ് ഡെൽഫോ പകർത്തിയ ചിത്രം

പ്രകൃതിനിരീക്ഷകനായ മാൻഫ്രെഡ് പക്ഷികളുടെ ചിത്രമെടുക്കുന്നതിലാണ് വൈദഗ്ധ്യം നേടിയിരിക്കുന്നത്. പക്ഷികൾ മാത്രമല്ല ഭൂമിയിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളെല്ലാം പകർത്താൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് മാൻഫ്രെഡ് പറയുന്നത്.

പ്രകൃതിയുടെ വശ്യതയിലേക്ക് ആളുകളെ ആകർഷിക്കുകയും പ്രകൃതിയെന്ന അത്ഭുതത്തെ സംരക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് തൻറെ ലക്ഷ്യമെന്നും പറയുന്നതിനൊടൊപ്പം അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുന്നു.

catch-three-fish ജെർമൻ ഫൊട്ടോഗ്രാഫറായ മാൻഫ്രെഡ് ഡെൽഫോ പകർത്തിയ ചിത്രം

തൊണ്ണൂറിലധികം സ്പീഷീസുകളിലുള്ള കിങ്ഫിഷറുകളുണ്ട്. പക്ഷെ പ്രകൃതിയിലുള്ള മനുഷ്യരുടെ കടന്നുകയറ്റം മൂലം അവ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത്ര സുന്ദരമായ കഴിവുകളുള്ള ഒരു പക്ഷിയെ വംശനാശഭീഷണിയിൽ നിന്ന് രക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ആ ലക്ഷ്യത്തോടു കൂടിയാണ് പ്രകൃതിയൊരുക്കിയ സുന്ദര ചിത്രം പകർത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.