Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശിക്ഷയിൽ നിന്നും നായയെ രക്ഷിച്ചത് ഡിഎൻഎ ടെസ്റ്റ്

Jeb

അയൽവാസിയുടെ പൊനറേനിയൻ നായയെ കടിച്ചു കൊന്നുവെന്ന ആരോപണത്തിൽ വിചാരണ നേരിടുകയായിരുന്നു സർവീസ് നായയായ ജെബ്. യുഎസിലെ മിഷിഗണിലാണു സംഭവം. ബെൽജിയൻ മലിനോയിസ് ഗണത്തിൽ പെട്ട മിടുക്കനായ സർവീസ് നായയായിരുന്നു രണ്ടു വയസുകാരനായ ജെബ്. ഒരു ദിവസം കൊണ്ടാണ് ജെബിന്റെ തലേവര മാറിമറിഞ്ഞത്. പാവമായിരുന്ന ജെബ് പെട്ടെന്ന് അക്രമണകാരിയും കൊലയാളിമായ നായയെന്ന് മുദ്ര കുത്തപ്പെട്ടു.

കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ ക്രിസ്റ്റഫർ സാവാ കാണുമ്പോൾ അവരുടെ പൊമേറേനിയൻ നായയുടെ ജീവനറ്റ ശരീരത്തിനരികിൽ നിൽക്കുകയായിരുന്നു ജെബ്. അവർ ഉടൻതന്നെ അനിമൽ കൺട്രോൾ ഓഫിസിൽ വിവരമറിയിച്ചു. ജെബ് ആണ് തന്റെ നായയുടെ മരത്തിനുത്തരവാദിയെന്ന് അവർ ആരോപിച്ചു. അന്നു മുതൽ അനിമൽ കൺട്രോൾ വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്നു ജോബ്. സെപ്റ്റംബർ 9ന് ജില്ലാ കോടതി ഉപദ്രവകാരിയായ നായയ്ക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെയായിരുന്നു ജെബിന്റെ ഉടമകളുടെ പോരാട്ടം.

കെന്നത്ത് ജോബ് എന്ന് 79കാരന്റെ സർവിസ് നായയിരുന്ന ജെബിനെ വധശിക്ഷയ്ക്കു വിട്ടുകൊടുക്കാൻ കെന്നത്തും ജെബിന്റെ ഉടമകളും തയാറായിരുന്നില്ല. സ്നേഹസമ്പന്നനായ തങ്ങളുടെ നായ മറ്റു ജീവികളെ ഉപദ്രവിക്കില്ലെന്ന ഉറപ്പ് ഉടമകൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നു ശഠിച്ചു. കേസു നടക്കുന്നതിനാൽ അതുവരെ മരണപ്പെട്ട പൊമറേനിയയൻ നായയായ വ്ലാഡിന്റെ മൃതദേഹം സംസ്ക്കരിച്ചിരുന്നില്ല. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന വ്ലാഡിന്റെ മുറിവിലെ രക്ത സാംമ്പിളും ജെബിന്റെ കവിളിൽ നിന്നും ശേഖരിച്ച രക്തസംമ്പിളും ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയിൽ ജെബ് നിരപരാധിയാണെന്നു തെളിഞ്ഞു. അപ്പോഴേക്കും ജെബ് തടവിലായിട്ടു രണ്ടുമാസം പിന്നിട്ടിരുന്നു.

ഡിഎൻഎ പരിശോധനാഫലം അംഗീകരിച്ച കോടതി ജെബിനെ കുറ്റവിമുക്തനാക്കി. അങ്ങനെ നീണ്ട പോരാട്ടത്തിനൊടുവിൽ ജെബ് തന്റെ ഉടമകൾക്കരികിൽ തിരിച്ചെത്തി.