Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവനാണ് വെള്ളാന!

Elephants skin stained by clay white elephant

നമീബിയയിലെ ഇറ്റോഷ നാഷണൽ പാർക്കിൽ സീബ്രകളോടൊപ്പം നിൽക്കുന്ന വെളുത്ത നിറമുള്ള ആന. ഈ സുന്ദരചിത്രം ക്യാമറയിൽ പകർത്തുമ്പോൾ അമച്വർ ഫൊട്ടോഗ്രാഫറായ സ്കാൽക്ക് വാൻ ഡെർ മെർവ്യൂ അതിശയിച്ചു പോയി.

ആനയെന്നാൽ കറുത്തനിറം എന്ന് മനസിൽ പതിഞ്ഞു പോയതാണ്. ഇവിടെ അതിൽ നിന്ന് വ്യത്യസ്തനായി ഒരു ആനയെ കണ്ടാൽ എങ്ങനെ അമ്പരക്കാതിരിക്കും. ആ അമ്പരപ്പിന് അധികം ആയുസുണ്ടായിരുന്നില്ല. അധികം വൈകാതെ ആ സത്യം ഫൊട്ടോഗ്രാഫർ മനസിലാക്കി.

കടുത്ത ചൂടുമൂലം പൊടിയും ചുണ്ണാമ്പുപൊടിയും ദേഹത്തുപൊതിഞ്ഞ നല്ല കറുകറുമ്പൻ ആഫ്രിക്കൻ ആനയാണ് കക്ഷി. ഇറ്റോഷയിലെ കാലാവസ്ഥയിൽ നിന്ന് രക്ഷപെടാൻ ആനകൾ സ്വീകരിക്കുന്ന ഒരു മാർഗമാണ് ശരീരത്ത് മണ്ണും ചുണ്ണാമ്പും പൂശുന്നത്.

white elephant white elephant

എന്തായാലും രൂപം കൊണ്ട് ഇറ്റോഷയ്ക്ക് ചേരും ഈ ആനയും ഇറ്റോഷ എന്നാൽ വെളുത്ത പ്രദേശം എന്നർത്ഥം. പേരിൽവെളുപ്പുള്ള പ്രദേശത്ത് എത്തുപ്പോൾ നിറം എങ്കിലും വെളുപ്പിച്ചു കളയാമെന്ന് ആനയ്ക്ക് തോന്നിക്കാണും എന്നാണ് ഫൊട്ടോഗ്രാഫർ പറയുന്നത്.

ഇറ്റോഷയിലെ great white ghosts' എന്നാണ് ഈ ആന വിശേഷിപ്പിക്കപ്പെടുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.