Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവയെ പറ്റിച്ച താറാവ്

duck-tiger

കാര്യം കരയിലെ ഏറ്റവും ശൗര്യം കൂടിയ മൃഗമാണ് കടുവ. പക്ഷെ സ്വന്തം തട്ടകത്തിലല്ലെങ്കില്‍ കടുവയ്ക്കും നാണംകെടേണ്ടി വരും എന്നതിനുദാഹരണമാണ് ഓസ്ട്രേലിയയിലെ സിംബയോ വന്യജീവി പാര്‍ക്കില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍. കടുവ നീന്താനിറങ്ങിയ സമയത്ത് അതേ കുളത്തിലെത്തിയ താറാവ് കടുവയെ പറ്റിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്‍.

തന്‍റെ നീരാട്ടിന്‍റെ സമയത്ത് കുളത്തില്‍ മറ്റൊരാള്‍ ഇറങ്ങിയത് കടുവയ്ക്ക് തീരെ ഇഷ്ടപെട്ടില്ല. താറാവിന്‍റെ പുറകെ പോയി അതിനെ പിടി കൂടാനായി കടുവയുടെ ശ്രമം. എന്നാല്‍ കടുവ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയില്‍ എത്തുമ്പോഴേക്കാും താറാവ് വെള്ളത്തിലേക്കു മുങ്ങും. കടുവ വീണ്ടും നാലുപാടും നോക്കും. മറ്റൊരിടത്തു പൊങ്ങുന്ന താറാവിനെ കണ്ട് അങ്ങോട്ടു നീങ്ങും. ഇങ്ങനെ ഒന്നും രണ്ടും തവണയല്ല ഈ താറാവ് കടുവയെ പറ്റിച്ചത്.

കടുവയുടെയും താറാവിന്‍റെയും ഈ ഒളിച്ചുകളി കണ്ടു പാര്‍ക്കിലെത്തിയ നിരവധി പേരാണ് ഇവിടെ തടിച്ചുകൂടി. ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അവിടെയുമെത്തി ലക്ഷക്കണക്കിനു കാഴ്ചക്കാര്‍. ലോകത്തിലെ ഏറ്റവും ധീരയായ താറാവെന്നാണ് ഈ താറാവിന് കാഴ്ചക്കാർ നല്‍കിയിരിക്കുന്ന പേര്. താന്‍ വെല്ലുവിളിച്ചത് ഒരു വമ്പനെയാണെന്നു താറാവിനറിയില്ലെങ്കില്‍ പോലും ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം കടുവയെ ചുറ്റിച്ച ഈ താറാവാണ്.