Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു 12 ഫിയറ്റുകൾ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
പുന്തോ അബാർത്ത് പുന്തോ അബാർത്ത്

വരുന്ന അഞ്ചു കൊല്ലത്തിനകം 12 പുതിയ മോഡലുകളുമായി ഫിയറ്റ് കരുത്തു കാട്ടാനൊരുങ്ങുന്നു. ആദ്യ പടിയായി അബാർത്ത് 595 പുറത്തിറങ്ങി. ഇക്കൊല്ലം തന്നെ പുന്തൊയുടെ അബാർത്ത് മോഡൽ വരും. 595 അബാർത്ത് പൂർണമായും ഇറക്കുമതിയാണ്. വില 29.85 ലക്ഷം. പുന്തൊ അബാർത്ത് ഇന്ത്യയിൽ നിർമിക്കാനാണു നീക്കം. അതുകാണ്ടെു തന്നെ വില 15 ലക്ഷത്തിൽ താഴെ നിൽക്കുമെന്നു പ്രതീക്ഷ. ജീപ്പ് ചെറോക്കിയാണ് പുന്തൊ അബാർത്തിനു പിന്നാലെയെത്തുന്ന ഫിയറ്റ്. പുതിയ ലീനിയയും മോഡൽ നിരയിലുണ്ട്. ഇന്ത്യയിൽ 1780 കാടേി രൂപയുടെ പുതിയ മുതൽമുടക്കുമായി ഫിയറ്റ് എന്തൊക്കെ ചെയ്യുമെന്നു നോക്കാം. ആദ്യം അബാർത്ത്.

പുന്തോ അബാർത്ത് പുന്തോ അബാർത്ത്

കാറുകളിലെ കരിന്തേളാണ് അബാർത്ത്. ഫിയറ്റിൻറെ സ്പോർട്ടി അവതാരം. ഫിയറ്റ് ലോഗോ കരിന്തേൾ ലോഗോയായി വഴിമാറുമ്പോൾ സ്വഭാവവും ആകെ മാറുന്നു. അതു തന്നെയാണ് അബാർത്തും ഫിയറ്റുമായുള്ള വ്യത്യാസവും. ഓസ്ട്രേലിയൻ ഇറ്റാലിയൻ 1949 ൽ ടുറിനിൽ ആരംഭിച്ച സ്ഥാപനം. ഫിയറ്റ് കാറുകളിൽ മുഖ്യമായി സ്പോർട്സ് മോഡിഫിക്കേഷൻ നടത്തിയിരുന്ന കമ്പനി 1952 ൽ അബാർത്ത് 1500 ബിപോസ്റ്റോ എന്ന മോഡൽ നിർമിച്ചതോടെയാണ് ലോകപ്രശസ്തരാകുന്നത്. ഫിയറ്റ് മെക്കാനിക്കൽസിൽ നിർമിച്ചെടുത്ത കാർ യൂറോപ്പിൽ തരംഗങ്ങൾ തീർത്തു. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും തികച്ചും വ്യത്യസ്ഥമായിരുന്ന കാർ അബാർത്തും ഫിയറ്റും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കി.

ഫിയറ്റ് അബാർത്ത് 595‍‍‌‌ ഫിയറ്റ് അബാർത്ത് 595‍‍‌‌

അറുപതുകളിൽ യൂറോപ്പിൽ അബാർത്തിൻറെ കാലമായിരുന്നു. 850 സി സി മുതൽ 2000 സി സി വരെയുള്ള അബാർത്തുകൾ പോർഷെ 904 നും ഫെരാരിഡിനോയ്ക്കുമൊക്കെ ഭീഷണിയായി. ശ്രദ്ധേയമായ ഒട്ടേറെസ്പോർട്സ് ടൈറ്റിലുകളും ഇക്കാലത്ത് അബാർത്ത് കയ്യടക്കി. ഫിയറ്റിനു വേണ്ടി എൻജിൻ ട്യൂണിങ് ഉത്പന്നങ്ങളും എക്സ്ഹോസ്റ്റ് പൈപ്പുകളും നിർമിച്ച അബാർത്ത് പോർഷെയ്ക്കു വേണ്ടിയും പെർഫോമൻസ് ട്യൂണിങ് നടത്തിയ ചരിത്രമുണ്ട്.

1971 ൽ ഫിയറ്റ് അബാർത്ത് വാങ്ങിയതോടെ ഫിയറ്റ് റേസിങ് ടീം അബാർത്ത് എന്നറിയപ്പെട്ടു. കാറുകൾ മാത്രമല്ല, ടീമംഗങ്ങളും അബാർത്ത് ബ്രാൻഡിലാണ് പുറം ലോകത്തറിയപ്പെട്ടത്. പ്രശസ്ത ഡിസൈനർ ഒറേലിയോലാം പ്രേദിയുടെ നേതൃത്വത്തിൽ അബാർത്തിനെ ജനകീയമാക്കാനുള്ള ശ്രമവുമുണ്ടായി. ചെറുകാറുകൾക്ക് അതീവ കരുത്തു പകരുകയായിരുന്നു തന്ത്രം. അങ്ങനെയാണ് ഫിയറ്റ് 500 പോലെയുള്ള ഒരു മൂട്ടക്കാർ അബാർത്ത് നിരയിലെ കരുത്തനായത്. ഇക്കൊല്ലം ഇന്ത്യയിലെത്തുന്ന അബാർത്തുകളിലേക്ക്.

ഫിയറ്റ് അബാർത്ത് 595‍‍‌‌ ഫിയറ്റ് അബാർത്ത് 595‍‍‌‌

∙ 595 അബാർത്ത്: രണ്ടുഡോറുള്ള കുഞ്ഞിക്കാറിൽ 1.4ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ അത്ഭുതങ്ങൾ തീർക്കുന്നു. 140 ബി എച്ച് പി വരെ ശക്തിയും 206 എൻ എം ടോർക്കുമുള്ള കാർ പാഡിൽ ഷിഫ്റ്റാണ്. സ്പോർട്സ് മോഡിൽ പറക്കുന്ന കാറിന് മികച്ച ഇന്ധനക്ഷമതയുമുണ്ടെന്നതാണ് മികവ്. ഇ എസ് പി, ഹിൽ ഹോൾഡിങ് മോഡ്, ടോർക്ക് ട്രാൻസ്ഫർ കൺട്രോൾ തുടങ്ങി കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സാങ്കേതികതകളെല്ലാം ഇവിടെ സമന്വയിക്കുന്നു. 17 ഇഞ്ച് വീലുകളും അബാർത്ത് ബോഡി ഗ്രാഫിക്സും അലോയ് വീലുകളും പുറംമോടി കൂട്ടുമ്പോൾ റാപ് എറൗണ്ട് സീറ്റുകൾ, വ്യത്യസ്തമായ പെഡലുകളും സ്റ്റീയറിങ്ങും ഗീയർനോബും സ്പോർട്ടി ഇൻസ്ട്രുമെൻറ് കൺസോളും ഉള്ളിന് സ്പോർട്ടി ടച് നൽകുന്നു.

പുന്തോ അബാർത്ത് പുന്തോ അബാർത്ത്

∙ പുന്തൊ അബാർത്ത്: 1.4 മൾട്ടി എയർ ടർബോ പെട്രോൾ എൻജിന് 165 ബി എച്ച് പി. പൂജ്യത്തിൽ നിന്നു 100 കി മിയിലെത്താൻ 7.9 സെക്കൻഡ് മതി. മണിക്കൂറിൽ 213 കി മി വരെ വേഗത്തിൽ പരിപൂർണനിയന്ത്രണത്തോടെ കുതിക്കാനുമാവും അബാർത്ത് പുന്തൊയ്ക്ക്. സസ്പെൻഷനും സ്പ്രിങ്ങുകളും ആൻറി റോൾബാറുമെല്ലാം ട്യൂൺ ചെയ്തിട്ടുണ്ട്. 17 ഇഞ്ച് സ്കാർപേിയൻ ക്ലോ അലോയ് വീലുകൾ തേളിൻറെ കാലുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടു രൂപകൽപന ചെയ്തതാണ്. ആറു സ്പീഡ് ഗീയർബോക്സ്, നാലു വീലുകൾക്കും ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ പരിഷ്കാരങ്ങളും ഉള്ളിലും പുറത്തുമുള്ള മാറ്റങ്ങളും പുന്തൊ അബാർത്തിനെ തിരക്കിലും തലയെടുപ്പോടെ നിർത്തുന്നു. 180 ബി എച്ച് പിയുടെ സൂപ്പർസ്പോർട്ട് മോഡലുമുണ്ടെങ്കിലും ഇന്ത്യയിലെത്തുന്ന കാര്യം തീരുമാനമായിട്ടില്ല. പുന്തൊയ്ക്ക് 13—15 ലക്ഷം രൂപയിൽ വില ഒതുങ്ങിയേക്കും. എല്ലാം തികഞ്ഞ സ്പോർട്സ് കാറിന് ഇതുവെറും നിസ്സാരവില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.