Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

120 മൈൽ സ്പീഡിലൊരു ക്രാഷ് ടെസ്റ്റ്

120mph Mega Crash! - Fifth Gear

ഒരു വാഹനത്തിന്റെ സുരക്ഷ എങ്ങനെയാണ് നിർവചിക്കുന്നത്. എയര്‍ബാഗും എബിഎസും ഇബിഡിയുമൊക്കെ ഉണ്ടെങ്കിൽ പൂർണസുരക്ഷിതരാണെന്നാണോ ? അല്ലാ എന്ന് തന്നെ പറയേണ്ടിവരും.

വാഹനം ഓടിക്കുന്നവരുടേയും മറ്റ് വാഹനത്തിൽ സഞ്ചരിക്കുന്നവരുടേയുമൊക്കെ കൈയ്യിലിരുപ്പ് പോലിരിക്കും നമ്മുടെ സുരക്ഷ. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ രണ്ടും മൂന്നും സെക്കന്റുകൾ മാത്രം മതിയെന്നു പറയുന്ന സൂപ്പർകാറുകളുടെ കാലത്ത് 60 കിലോമീറ്റർ വേഗതയിലുള്ള ക്രാഷ് ടെസ്റ്റ് മതിയോ സുരക്ഷ അളക്കാൻ.

എത്രസുരക്ഷ സൗകര്യങ്ങളുണ്ടായിട്ടും ഒരു കാര്യമില്ലെന്ന് കാണിച്ചു തരും 120 മൈല്‍ വേഗതയിൽ നടത്തിയ ഇൗ അതിവേഗ ക്രാഷ് ടെസ്റ്റ്. ആവേശപൂർവ്വം ആക്സിലറേറ്ററിൽ കാലമരുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപടകങ്ങളുടെ തീവ്രതയും മനസിലാക്കിത്തരുകയാ‌‌‌ണീ പരീക്ഷണം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രാഷ് ടെസ്റ്റ് എന്ന് വിശേഷണമുള്ള ടെസ്റ്റ് നടത്തിയത് ഫിഫ്ത്ത് ഗിയർ എന്ന ടിവി ഷോയുടെ ഭാഗമായാണ്. 120 മൈൽ അല്ലെങ്കില്‍ 193 കിലോമീറ്റർ വേഗതയിൽ നടന്ന ടെസ്റ്റിനായി ഉപയോഗിച്ചത് ഫോർഡ് ഫോക്കസ് കാറും. ടെസ്റ്റിന്റെ അവസാനം ശേഷിച്ചത് കുറച്ച് ഇരുമ്പു കഷ്ണങ്ങൾ മാത്രമായിരുന്നു. വാഹനമോടിക്കുമ്പോൾ സ്പീഡോമീറ്ററിലെ അക്കങ്ങൾ ഒന്നിൽ നിന്ന് രണ്ടിലേക്കും മൂന്നിലേയ്ക്കുമെല്ലാം ആവേശത്തോടെ കയറുമ്പോൾ ഓർക്കുക വേഗതയേറിയ ഈ ക്രാഷ് ടെസ്റ്റിനെക്കുറിച്ച്.