Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എബിഎസിന്റെ സുരക്ഷയുമായി ബുള്ളറ്റ്

classic-500-despatch-edition Classic 500

കാലത്തിനൊത്ത സാങ്കേതിക വിദ്യകൾ റോയൽ എൻഫീൽഡ് തങ്ങളുടെ ബൈക്കുകളിൽ ചേർക്കുന്നില്ല എന്നതായിരുന്നു ബുള്ളറ്റ് പ്രേമികളുടെ പ്രധാന പരാതി. സെഗ്മെന്റിലെ മറ്റു നിർമാതാക്കൾ തങ്ങളുടെ വാഹനങ്ങൾക്ക് എബിഎസും ഇബിഡിയും അടക്കമുള്ള പുത്തൻ സാങ്കേതിക വിദ്യകൾ നൽകുമ്പോൾ റോയൽ എൻഫീൽഡ് തങ്ങളുടെ എൻജിൻ ശേഷി കൂടിയ ബൈക്കുകളിൽ പോലും അത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നില്ല.

പരാതികൾക്ക് പരിഹാരമെന്നോണം ക്ലാസിക്ക് ലുക്കും എബിഎസിന്റെ സുരക്ഷയുമായി റോയൽ എൻഫീൽഡ് എത്തുന്നു. കഴിഞ്ഞ വർഷം അവസാനം മിലാനിൽ നടന്ന ഓട്ടോഷോയിൽ കമ്പനി എബിഎസോടു കൂടിയ ഹിമാലയനെ പ്രദർശിപ്പിച്ചിരുന്നു. ഹിമാലയനെ കൂടാതെ ബുള്ളറ്റ് 500, ക്ലാസിക്ക് 500, കോണ്ടിനെന്റൽ ജിടി തുടങ്ങിയ ബൈക്കുകള്‍ക്കാണ് റോയൽ എൻഫീൽഡ് എബിഎസ് നൽകിയത്. നിലവിൽ യുറോപ്യൻ മാർക്കറ്റിന് വേണ്ടി യൂറോ 4 സ്റ്റാണ്ടേർഡ് ബൈക്കുകളിലാണ് എബിഎസ് നൽകിയത്. എന്നാൽ ഇവ ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ക്ലാസിക്ക് 500ന് പിൻ ഡിസ്ക് ബ്രേക്കും കമ്പനി നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം അടുത്ത ഏപ്രിൽ ഒന്നുമുതലാണ് ബിഎസ് 4 നടപ്പിലാക്കുക. പുതിയ മലിനീകരണം കുറഞ്ഞ എൻജിന്റെ കൂടെ തന്നെ എബിഎസോടു കൂടിയ ബൈക്കുകളും ഇന്ത്യയിൽ എത്തിയേക്കും. എന്നാൽ രാജ്യത്ത് ഏറ്റവും അധികം വിൽക്കപ്പെടുന്ന റോയൽ എൻഫീൽഡ് ബൈക്കായ ക്ലാസിക്ക് 350ഉം എബിഎസോടുകൂടിയാണോ വരിക എന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. 

Your Rating: