Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളികളില്ല ഇഷ്ട നമ്പർ സ്വന്തമാക്കി ലാലേട്ടൻ

mohanlal-crysta

ഫാൻസി നമ്പറുകൾ എന്നും സൂപ്പർസ്റ്റാർ മോഹൻലാൽ വളരെയധികം താൽപര്യത്തോടെയാണ് സ്വന്തമാക്കുന്നത്. കെഎൽ 7 സിബി 1, കെഎൽ 07 സിജെ 2255 എന്നീ നമ്പറുകൾക്ക് ശേഷം മോഹൻ ലാൽ സ്വന്തമാക്കിയിരിക്കുന്ന ഫാൻസി നമ്പർ കെഎൽ 7 സികെ 7. തന്റെ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് വേണ്ടിയാണ് താരം പുതിയ ഫാൻസി നമ്പർ സ്വന്തമാക്കിയത്. 6000 രൂപ ലേലത്തുകയും 25000 രൂപ ഫീസും അടക്കം 31000 രൂപയ്ക്കാണ് താരത്തിന് ഫാൻസി നമ്പർ ലഭിച്ചത്. 

mohanlal-land-cruiser-1

നേരത്തെ തന്റെ ലാൻഡ് ക്രൂസറിന്  KL-07-CJ-2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഹിറ്റ് ഡയലോഗിലെ നമ്പറായതുകൊണ്ടായിരുന്നു ലാൽ ആ നമ്പർ സ്വന്തമാക്കിയത്. കുറച്ച് നാളുകൾക്ക് മുമ്പ് ബെൻസിന്റെ എസ് യു വി ജിഎൽ 350 മോഹൻലാൽ സ്വന്തമാക്കിയിരുന്നു. കൂടാതെ ബെൻ‌സ് എസ് ക്ലാസ്, പജീറോ തുടങ്ങി നിരവധി വാഹനങ്ങൾ മലയാളത്തിന്റെ അഭിനയ പ്രതിഭയ്ക്ക് സ്വന്തമായുണ്ട്.