Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു ജീപ്പ് എത്തും, ഏപ്രിൽ ആദ്യം

jeep-compass Compass

അമേരിക്കൻ എസ് യു വി നിർമാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് അടുത്ത മാസം ആദ്യമെത്തും. ഏപ്രിൽ ആദ്യ ആഴ്ച്ച  പ്രദർശിപ്പിക്കുന്ന വാഹനം മെയ് അവസാനത്തോടെ വിപണിയിലെത്തുമെന്നാണു കരുതുന്നത്.  നാലു വീൽ ഡ്രൈവ് മോ‍ഡുമായെത്തുന്ന ഇന്ത്യൻ കോംപസ് പുണെയ്ക്കടുത്തു രഞ്ജൻഗാവിലുള്ള ഫീയറ്റിന്റെ ശാലയില്‍ നിന്നാണു പുറത്തിറങ്ങുക. 

jeep-compass Compass

വില കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 25 ലക്ഷം രൂപയിൽ താഴെ നിർത്താനായിരിക്കും കമ്പനി ശ്രമിക്കുക. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബേസ് കൂടിയ വാഹനമാണ് കോംപസ്. രാജ്യന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ‘കോംപസി’ൽ മുൻ — പിൻ സ്ട്രട്ട് ?? സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നുണ്ട്. 

Jeep® Compass Limited Compass

ബി എം ഡബ്ല്യു ‘എക്സ് വൺ’, ഹ്യുണ്ടേയ് ‘ട്യൂസോൺ’, ഹോണ്ട ‘സി ആർ — വി’, തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ജീപ്പ് കോംപസ് പ്രധാനമായും ഏറ്റുമുട്ടുക. എന്നാൽ 20 ലക്ഷത്തിൽ തഴെ പ്രരംഭ വിലയിൽ കോംപസിനെ കമ്പനി പുറത്തിറക്കിയാൽ ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, എക്സ്‌യുവി 500 അടക്കം ഇന്ത്യൻ വിപണയിലെ പല ജനപ്രിയ ബജറ്റ് എസ് യു വികൾക്കും ഭീഷണി സൃഷ്ടിച്ചേക്കാം. ഏതൊക്കെ എൻജിനുകളാണ് ഇന്ത്യയിലെത്തുക എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുള്ള 2 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനും 140 ബിഎച്ച്പി കരുത്തുള്ള 1.4 ലീറ്റർ പെട്രോൾ എൻജിനും കോംപസിലുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്. 

Your Rating: