Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറുമായി ഏറ്റുമുട്ടാൻ ‘ടിഗ്വൻ’

volkswagen-tiguan 2017 Tiguan

ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗനില്‍ നിന്നുള്ള പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടിഗ്വൻ’ ഉൽപ്പാദനം ഇന്ത്യയിൽ ആരംഭിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ടിഗ്വൻ’ ഇക്കൊല്ലം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെനനു ഫോക്സ്‌വാഗൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ വിൽപ്പന സാധ്യതയേറിയ എസ് യു വി വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാനാണു ഫോക്സ്‌വാഗൻ ‘ടിഗ്വ’നെ പടയ്ക്കിറക്കുന്നത്.

ആഗോളവിപണിയിൽ മികച്ച വിജയം കൊയ്തു മുന്നേറുന്ന ‘ടിഗ്വൻ’ ഇന്ത്യയിലും അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രീമിയം എസ് യു വി വിപണിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ‘ടിഗ്വൻ’ എത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ‘ടിഗ്വൻ’ കൂടി എത്തുന്നതോടെ ഫോക്സ്‌വാഗന്റെ ഇന്ത്യൻ മോഡൽ ശ്രേണി ഹാച്ച്ബാക്ക് മുതൽ എക്സിക്യൂട്ടീവ് സെഡാൻ വരെ നീളുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇനത്്യയിൽ രണ്ടു ലീറ്റർ, ടി ഡി ഐ എൻജിനോടെയാവും ‘ടിഗ്വൻ’ ലഭിക്കുക; ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സാവും ട്രാൻസ്മിഷൻ. കാഴ്ചപ്പകിട്ടിനായി സ്പോർട്ടി രൂപകൽപ്പനയുടെ പിൻബലത്തോടെയാണു ‘ടിഗ്വ’ന്റെ വരവ്. യൂറോപ്യൻ വിപണികളിൽ ‘ടിഗ്വ’ന്റെ രണ്ടാം തലമുറ മോഡലാണു നിലവിൽ വിൽപ്പനയ്ക്കുള്ളത്. ഈ വിഭാഗത്തിൽ തകർപ്പൻ പ്രകടനമാണു ‘ടിഗ്വൻ’ യൂറോപ്പിൽ കാഴ്ചവയ്ക്കുന്നതെന്നാണു  നിർമാതാക്കളുടെ അവകാശവാദം.