Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിക്കാം പുതിയ സ്വിഫ്റ്റ് ഡിസയറിനായി

swift-dezire Representative Image

കോംപാക്റ്റ് സെ‍‍‍ഡാൻ സെഗ്മെന്റിലെ ജനപ്രിയ കാർ മാരുതി സുസുക്കി സിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പെത്തുന്നു. ഈ വർഷം തന്നെ പുറത്തിറങ്ങുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. കോംപാക്റ്റ് സെഗ്മെന്റിലെ ഏറ്റവും വിൽപ്പനയുള്ളതും ഇന്ത്യൻ വിപണിയിലെ ഏറ്റവും വിൽപ്പനയുള്ള രണ്ടാമത്തെ കാറുമായ ഡിസറയിന്റെ പുതിയ രൂപത്തിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

suzuki-swift Suzuki Swift

ഈ വർഷം ജൂണിൽ തന്നെ വാഹനം വിപണിയിലെത്തിയേക്കും. പുതിയ ഡിസയറിന്റെ നിർമാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടായിരിക്കും ഡിസയറിന്റെ നിർമാണം. പുതിയ ഹെ‍ഡ്‌ലാമ്പ്, ബംബർ, മുൻ ഗ്രിൽ എന്നിവയായിരിക്കും മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. ഉള്ളിൽ പുതിയ സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ, മീറ്റർ കൺസോൾ എന്നിവയുണ്ടാകും കൂടാതെ കൂടുതൽ സ്പെയ്സും പുതിയ ഡിസയറിന്റെ പ്രത്യേകതയായിരിക്കും. പിന്നിലെ ബംബറിനും ടെയിൽ ലാമ്പിനും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

എക്സ്‌സൈസ് തീരുവ ഇളവ് ലഭിക്കുന്നതിനായി വാഹനത്തിന്റെ നീളം നാലുമീറ്ററിൽ തന്നെ ഒതുക്കും. എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലുള്ള പെട്രോൾ, ഡീസൽ, എഎംടി വകഭേദങ്ങൾ തുടരാൻ തന്നെയാണ് സാധ്യത. എന്നാൽ 1.2 ലീറ്റർ പെട്രോൾ മോഡൽ, 1.3 ലീറ്റർ ഡീസൽ മോ‍ഡൽ എന്നിവ കൂടാതെ സിയാസിലൂടെ ഇന്ത്യയിൽ അവതരിപ്പിച്ച എസ്എച്ച്‌വിഎസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി) സാങ്കേതിക വിദ്യയൊടു കൂടി മൈലേജ് കൂടിയ മോഡലും എത്തിയേക്കാം.

Your Rating: