Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻസ് ലക്സ് ഡ്രൈവ് കൊച്ചിയില്‍

leux-drive

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മേഴ്സഡീസ് ബെൻസിന്റെ ലക്സ് ഡ്രൈവ് കൊച്ചിയിൽ നടന്നു. ബെൻസ് വാഹനങ്ങളുടെ ആഡംബരവും ഉപഭോക്താക്കളെ അടുത്തറിയിക്കാനാണ് ലക്സ് ഡ്രൈവ് സംഘടിപ്പിച്ചത്. കൊച്ചി വില്ലിംഗ്ടൺ എെലന്റിൽ നടന്ന പരിപാടിയിൽ പ്രശസ്ത ഷെഫ് റൺവീർ ബ്രാറും പ്രശസ്ത ഫാഷൻ ഡിസൈനർ നന്ദിത മഹ്താനിയും സന്നിഹിതരായിരുന്നു.

പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രാക്കിൽ മേഴ്സിഡസ്-ബെൻസ് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ലക്സ് ഡ്രൈവിന്റെ ഭാഗമായി  ഒരുക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ബെൻസിന്റെ ഉൽപ്പന്നങ്ങളെ അടുത്തറിയാനുള്ളൊരു അവസരമായാണ് ലക്സ് ഡ്രൈവിലൂടെ ഒരുക്കുന്നത് എന്നാണ് മേഴ്സഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോൾജർ പറഞ്ഞത്.

ബെൻസിനെ ഉൽപ്പന്ന നിരയിലെ വാഹനങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് നടത്തിയ ലക്സ് ഡ്രൈവിൽ ബൈ്ലൻഡ് ഫോൾഡ് ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ്. ലൈവ് മ്യൂസിക്ക്, കുട്ടികൾക്കായുള്ള കിഡ്സ് സോൺ കൂടാതെ എഎംജി ലൈഫ്സൈ്റ്റൽ കളക്ഷന്റെ പ്രദർശനവും ഒരുക്കിയിരുന്നു.

Your Rating: