Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകടനക്ഷമതയേറിയ വാഹനങ്ങൾക്കു ടാറ്റ — ജേയം സഖ്യം

tata-jayem

പ്രത്യേക ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ വികസനത്തിനായി ടാറ്റ മോട്ടോഴ്സും കോയമ്പത്തൂരിലെ ജേയം ഓട്ടമോട്ടീവ്സും ചേർന്നു പുതിയ സംയുക്ത സംരംഭം സ്ഥാപിച്ചു. പ്രത്യേക ആവശ്യങ്ങൾക്കുള്ള പ്രകടനക്ഷമതയേറിയ വാഹനങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ജെ ടി സ്പെഷൽ വെഹിക്കിൾസ് ഇരുപങ്കാളികൾക്കും 50% വീതം ഓഹരികളാണുള്ളത്. ഇത്തരം വാഹനങ്ങളുടെ നിർമാണത്തിനായി കോയമ്പത്തൂരിൽ പ്രത്യേക അസംബ്ലി ലൈൻ സ്ഥാപിക്കാനുള്ള സാധ്യതയും പരിഗണനയിലാണ്. പ്രകടനക്ഷമത വർധിപ്പിക്കാനും വാഹനങ്ങളുടെ കാഴ്ചപ്പകിട്ട് ഉയർത്താനുമുള്ള ശ്രമങ്ങളും ഏറ്റെടുക്കാനും ഇരുപങ്കാളുകളും ധാരണയിലെത്തിയിട്ടുണ്ട്. 

പ്രകടനക്ഷമതയേറിയ വാഹനങ്ങളുടെ ആശയങ്ങൾ സൃഷ്ടിക്കുന്നതിലും മാതൃകകൾ നിർമിക്കുന്നതിലും പ്രത്യേക വൈദഗ്ധ്യമുള്ള ജേയെമ്മുമായി സഹകരിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക് അഭിപ്രായപ്പെട്ടു. ഉൽപന്ന ശ്രേണിയിൽ പ്രകടനക്ഷമതയേറിയ വകഭേദങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജേയെമ്മുമായി ദീർഘകാല സഖ്യത്തിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ കാലത്തിനിടെ ലോകോത്തര നിലവാരമുള്ള പെർഫോമൻസ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണു ലക്ഷ്യമെന്നു ജേയെം ഓട്ടമോട്ടീവ്സ് മാനേജിങ് ഡയറക്ടർ ജെ ആനന്ദ് അറിയിച്ചു. ഡിസൈൻ, പ്രിസിഷൻ മെഷീനിങ്, അസംബ്ലി, ടെസ്റ്റിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാവുന്ന ശാലയാണു കോയമ്പത്തൂരിൽ സ്ഥാപിക്കാൻ ആലോചിക്കുന്നത്. സങ്കീർണതകൾ ഒഴിവാക്കാനായി രണ്ടു പ്ലാറ്റ്ഫോമുകളിലേക്ക് ഒതുങ്ങാൻ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം അഭിലഷണീയമായ കാറുകൾ യാഥാർത്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രകടനക്ഷമതയേറിയ വാഹന വിഭാഗത്തിലേക്കു കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. 

Your Rating: