Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രേറ്റയോട് മത്സരിക്കാൻ മുഖം മിനുക്കി എസ് ക്രോസ്

Maruti Suzuki S Cross 2017 S Cross

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ കാർ എസ് ക്രോസ് മുഖം മിനുക്കി എത്തുന്നു. ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ക്രോസ്ഓവർ ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

new-s-cross-2 S Cross

വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും. പുതിയ ഹെഡ്‌ലാംപും മസ്കുലറായ ബോണറ്റും പുതിയ ബംബറും നിരവധി മാറ്റങ്ങളുമായാണ് പുതിയ എസ് ക്രോസ് വിപണിയിലെത്തുക. ഉൾഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ തുടങ്ങി പുതിയ ധാരാളം ഫീച്ചറുകളുണ്ടാകും. ഡീസൽ മോഡുകൾ മാത്രമായിരുന്നു ആദ്യ തലമുറ എസ് ക്രോസിനുണ്ടായിരുന്നതെങ്കിൽ പുതിയതിന് 1.4 ലീറ്റർ പെട്രോൾ എൻജിനുമുണ്ടാകും. ഇതുകൂടാതെ നിലവിലുള്ള 1.3 ലീറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളുമുണ്ടാകും.

new-s-cross S Cross

യൂറോപ്യൻ വിപണിയിൽ 2013 ൽ സുസുക്കി എസ് എക്സ് 4 ക്രോസായി യൂറോപ്പിൽ പുറത്തിറങ്ങിയ വാഹനമാണ് എസ് ക്രോസായി 2015 ൽ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വർഷം അവസാനം പുതിയ എസ് ക്രോസ് യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു. വിലയിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: