Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കായുള്ള ചെറു ജീപ്പ്, വിഡിയോ കാണാം

jeep-compass Jeep Compass

ഇന്ത്യൻ നിർമിത ജീപ്പ് കോംപസിനെ പുറത്തിറക്കുന്നതിന് മുന്നോടിയായി ചെറു എസ് യു വിയുടെ വിഡിയോ കമ്പനി പുറത്തിറക്കി. ജീപ്പ് ഇന്ത്യൻ വെബ്സൈറ്റ് വഴിയാണ് വാഹനത്തിന്റെ ഫീച്ചറുകളും സ്റ്റൈലും വ്യക്തമാക്കുന്ന വിഡിയോ കമ്പനി പുറത്തിറക്കിയത്. ഈ മാസം 12 ന് ഇന്ത്യൻ നിർമിത ജീപ്പ് പ്രദർശിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

Driving Your Way | The Jeep Compass

മികച്ച നിർമാണ നിലവാരം, അമ്പതിലധികം സുരക്ഷാ സംവിധാനങ്ങൾ, സെഗ്മെന്റിലെ ഏറ്റവും മികച്ച ഫോർ വീൽ‌ ‍ഡ്രൈവ് സിസ്റ്റം എന്നിവയുമായാണ് ജീപ്പ് കോംപസ് അവതരിക്കുക എന്നാണ് കമ്പനി വിഡിയോയുടെ വ്യക്തമാക്കുന്നത്. പുണെയ്ക്കടുത്തു രഞ്ജൻഗാവിലുള്ള ഫീയറ്റിന്റെ ശാലയില്‍ നിന്നാണു പുറത്തിറങ്ങുക.  ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബേസ് കൂടിയ വാഹനമാണ് കോംപസ്. രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതമുള്ള സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബി എം ഡബ്ല്യു ‘എക്സ് വൺ’, ഹ്യുണ്ടേയ് ‘ട്യൂസോൺ’, ഹോണ്ട ‘സി ആർ — വി’, തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ജീപ്പ് കോംപസ് പ്രധാനമായും ഏറ്റുമുട്ടുക. എന്നാൽ 20 ലക്ഷത്തിൽ താഴെ പ്രാരംഭ വിലയിൽ കോംപസിനെ കമ്പനി പുറത്തിറക്കിയാൽ ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, എക്സ്‌യുവി 500 അടക്കം ഇന്ത്യൻ വിപണയിലെ പല ജനപ്രിയ ബജറ്റ് എസ് യു വികൾക്കും ഭീഷണി സൃഷ്ടിച്ചേക്കാം. ഏതൊക്കെ എൻജിനുകളാണ് ഇന്ത്യയിലെത്തുക എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുള്ള 2 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനും 140 ബിഎച്ച്പി കരുത്തുള്ള 1.4 ലീറ്റർ പെട്രോൾ എൻജിനും കോംപസിലുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്.

Your Rating: