Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.2 ദശലക്ഷം ഹ്യുണ്ടേയ്-കിയാ വാഹനങ്ങൾ തിരികെ വിളിച്ചു

hyundai-motors

ഹ്യുണ്ടേയ്, കിയ വാഹനങ്ങൾക്ക് തിരിച്ചു വിളിക്കുന്നു. എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അമേരിക്കയിലും സൗത്ത് കൊറിയയിലും വിറ്റഴിച്ച 1.2 മില്യൺ ഹ്യുണ്ടേയ്, കിയാ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നത്. എൻജിനിലെ തകരാർ വലിയ അപടകങ്ങളിൽ കൊണ്ടെത്തിച്ചേക്കാം എന്നായിരുന്നു കണ്ടു പിടിച്ചത്. തിരിച്ചു വിളിച്ച് പരിശോധിക്കുന്ന വാഹനങ്ങളുടെ തകരാർ സൗജന്യമായി പരിഹരിച്ചു നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മെയ് 19നു മുമ്പ് കാറിന്റെ ഉടമസ്ഥർ ഡീലറുമായി ബന്ധപ്പെടെണമെന്നും മെയ് 25 മുതൽ തകരാർ പരിഹരിച്ചു നൽകുമെന്നുമാണ്  അറിയിച്ചത്. 2013–2014 ഹുണ്ടായ് സൊനാറ്റ, സാന്റാഫെ, സ്പോർട്ട് ക്രോസ്ഓവര്‍, 2011–2014 കിയ ഓപ്റ്റിമ സെഡാൻ, 2012–2014 സൊറൻന്റാ എസ് യു വി 2011–2013 സ്പോർട്ടേജ് ക്രോസ്ഓവർ തുടങ്ങിയ വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്. 

Your Rating: