Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രേറ്റയെ തോൽപ്പിക്കാൻ പുതിയ ജീപ്പ്

jeep-renegade Jeep Renegade

ക്രോംപാക്റ്റ് എസ് യു വി സെഗ്മെന്റിൽ മത്സരിക്കാൻ അമേരിക്കൻ നിർമാതാക്കളായ ജീപ്പും എത്തുന്നു. രാജ്യാന്തര വിപണിയിലുള്ള ചെറു ജീപ്പായ റെനഗേഡിനെയാണ് അടുത്തതായി കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ഹ്യുണ്ടേയ് ക്രേറ്റ, ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. എസ് യു വിയായ കോംപസിന്റെ പുറത്തിറക്കലിനു ശേഷം റെനഗേഡ് എത്തുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

jeep-renegade-6 Jeep Renegade

കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. ജീപ്പ് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലായി എത്തുന്ന റെനഗേഡിന്റെ നിർമാണം ഇന്ത്യയിൽ തന്നെയാകും. എസ് യു വി സെഗ്മെന്റിൽ‌ ശക്തമായ സാന്നിധ്യത്തിനാണ് റെനഗേഡിലൂടെയും കോംപസിലൂടെയും കമ്പനി ശ്രമിക്കുന്നത്.

jeep-renegade-5 Jeep Renegade

കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ വില 15 ലക്ഷത്തിൽ ഒതുക്കാനാവും കമ്പനി ശ്രമിക്കുക.

Your Rating: