Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബിച്ച് നേടിയത് 15 ലക്ഷത്തിന്റെ കാർ

kiss-kia-contest Kiss A Kia Contest

പണം മുടക്കാതെ ഒരു കാർ സ്വന്തമാക്കാൻ അവസരം കിട്ടിയാൽ എല്ലാവരും ഒരു കൈ നോക്കും. എന്നാൽ ചുംബിച്ച് കാർ സ്വന്തമാക്കിയ ആളെപ്പറ്റി കേട്ടിട്ടുണ്ടോ? അമേരിക്കയിലെ ടെക്സാസ് സ്വദേശി ദിലിനി ജയസൂര്യയാണ് കാറിൽ ചുംബിച്ച് കിയ ഒപ്റ്റിമ സ്വന്തമാക്കിയത്. ടെക്സാസിലെ എഫ്എം റേഡിയോ സ്റ്റേഷനായ കിസ് എഫ്എം 96.7 നടത്തിയ കിസ് എ കിയ മത്സരത്തിലൂടെയാണ് ദിലിനിക്ക് ഏകദേശം 15 ലക്ഷം രൂപ വില വരുന്ന കിയ ഒപ്റ്റിമ ലഭിച്ചത്.

kiss-kia-contest-1 Kiss A Kia Contest

കാർ ലഭിക്കാനായി 50 മണിക്കൂറാണ് ദിലിനി കാറിൽ ചുംബിച്ചത്. 20 പേരുമായി ആരംഭിച്ച മത്സരത്തിൽ ആദ്യ 24 മണിക്കൂറിന് ശേഷം 11 പേരും അവസാനിപ്പിച്ചപ്പോൾ 7 പേരുമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് നറക്കെടുപ്പിലൂടെയാണ് ദിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്. ഓരോ മണിക്കൂർ കൂടുമ്പോഴും പത്ത് മിനിട്ട് ഇടവേള നൽകിയാണ് 50 മണിക്കൂർ നീണ്ടു നിന്ന ചുംബന മത്സരം സംഘടിപ്പിച്ചത്.

കൊറിയൻ കാർ നിർമാതാക്കളായ കിയയുടെ സെ‍ഡാനാണ് ഒപ്റ്റിമ. ഏകദേശം 23,095 ഡോളറാണ് ഒപ്റ്റിമയുടെ വില. 2.4 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 185 ബിഎച്ച്പി കരുത്തുണ്ട്. 

Your Rating: