Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടിയോടിക്കുമ്പോൾ പെൺകുട്ടിയെ നോക്കിയാൽ ഇതായിരിക്കും അനുഭവം

dancing-girl

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ പൂർണ്ണമായും റോഡിലായിരിക്കണം. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണ് പറയാറ്. റോ‍ഡ് സൈഡുകളിൽ നടക്കുന്ന കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നവനായിരിക്കണം മികച്ച ഡ്രൈവർ. എന്നാൽ‌ ചിലപ്പോൾ ചെറിയൊരു അശ്രദ്ധ മതി വലിയ അപകടമുണ്ടാകാൻ. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ. 

Accident

യുക്രേനിലെ ഒരു ചെറുപട്ടണത്തിലാണ് അപടകം നടന്നത്. റോഡ് സൈഡിൽ ഡാൻസ് ചെയ്തുകൊണ്ടിരുന്ന സുന്ദരിയെ നോക്കിയതാണ് സൂപ്പർ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതിന്റെ പ്രധാന കാരണം. കാറിന്റെ  ‍ഡ്രൈവറുടെ ശ്രദ്ധ റോഡിലെ ഡാൻസിലായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് റൈഡർ തെറിച്ചു റോഡിൽ വീഴുന്നതും വിഡിയോയിലുണ്ട്.

അപകടം ഒഴിവാക്കാൻ ഇരുവാഹനത്തിന്റെ ഡ്രൈവർമാരും പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. മരണത്തിൽ കൊണ്ടെത്തിച്ചേക്കാവുന്ന പരിക്കുകളിൽ നിന്ന് ബൈക്ക് റൈഡർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെങ്കിലും കാലിനും ഇടുപ്പെല്ലിനും പൊട്ടലുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.