Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം മയക്കും ലുക്കിൽ‌ പുതിയ ഡിസയർ, വില മെയ് 16ന്

maruti-suzuki-swift-dezire-2017 Maruti Suzuki Swift Dezire 2017

കോംപാക്റ്റ് സെഡാൻ സെഗ്മെന്റിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ കിടിലൻ ലുക്കിൽ പുതിയ ഡിസയർ എത്തി. പുതിയ ഡിസയറിന്റെ ആദ്യ സ്കെച്ചുകൾ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡിസയറിനെ പ്രദർശിപ്പിച്ചത്. മെയ് 16 നാണ് പുതിയ ഡിസയർ വിപണിയിലെത്തുക. പുതുതരംഗങ്ങളായ ടാറ്റ ടിഗോർ, ഹ്യുണ്ടായ് എക്സെന്റ്, ഫോർഡ് ഫിഗോ, ഹോണ്ട അമേയ്സ്, വോക്സ്‍വാഗൺ അമിയോ എന്നിവയോടാണ് ന്യൂജൻ ഡിസയർ മത്സരിക്കുക. ഇവയെ വെല്ലുന്ന രുപഭംഗിയോടെയാണ് പുതിയ ഡിസയർ എത്തുക.

maruti-suzuki-swift-dezire-2017-1 Maruti Suzuki Swift Dezire 2017

മാരുതിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ് ഡിസയർ. രാജ്യത്ത് വിൽക്കുന്ന കാറുകളുടെ ടോപ് ടെൻ ലിസ്റ്റിൽ മുന്നിൽ. നേരത്തെ ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ഹാച്ച്ബാക്കായ സ്വിഫ്റ്റിനു മുമ്പ് കോംപാക്ട് സെഡാനായ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. മാരുതിയുടെ പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ ഡിസയറിന്റെ നിർമാണം. ക്രോംഫിനിഷോടു കൂടിയ ഹെക്സഗണൽ ഗ്രിൽ, ഡേ ടൈം റണ്ണിങ് ലാമ്പുകൾ, എല്‍ഇഡി ഹെഡ്‌‌ലൈറ്റ്, സ്പോർ‌ട്ടിയായ അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍. പഴയ ഡിസയറിനെക്കാൾ 40 എംഎം വീതി കൂടുതലുണ്ട്. 316 ലീറ്റർ ബൂട്ട് സ്പെയ്സ് 376 ലീറ്ററായി ഉയർന്നു.

maruti-suzuki-swift-dezire-2017-2 Maruti Suzuki Swift Dezire 2017

സെഗ്മെന്റെ മറ്റുകാറുകളോട് മത്സരിക്കുന്നതിനായി കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട് ഇന്റീരിയർ. ഡ്യുവൽ ടോണിലാണ് ഡാഷ്ബോർഡ്. തടിയിൽ തീർത്ത ഉൾ‌ഭാഗങ്ങളും ബെയ്ജ് അപ്ഹോൾസ്റ്ററിയും കാറിനകത്ത് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൺ, ഡൈവ്രർക്ക് എളുപ്പത്തിൽ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്ലാറ്റ് ബോട്ടം, ആൻഡ്രോയിഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങൾ.

maruti-suzuki-swift-dezire-2017-3 Maruti Suzuki Swift Dezire 2017

എൻജിനിൽ കാര്യമായ മാറ്റങ്ങളൊന്നും വിന്നിട്ടില്ല. 1.2 ലിറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ അഞ്ച് സ്പീഡ് ഗിയറുകൾ. പെട്രോളിൽ ഫോർ സ്പീഡ് ഓട്ടോബോക്സും ഡീസലിൽ ഫൈവ് സ്പീഡ് ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പിൽ രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുടെ സാന്നിധ്യം സുഖയാത്ര സമ്മാനിക്കും.