Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1000 സിസി എന്‍ജിനുമായി പുതിയ ബുള്ളറ്റ്

carberry-bullet Carberry Bullet

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബൈക്കാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. 350 സിസിയിലും 500 സിസിയിലും കുതിക്കുന്ന ഈ ബൈക്കുകൾക്ക് 1000 സിസിയുള്ള എൻജിൻ ലഭിച്ചാലോ? സംഗതി പൊളിക്കും അല്ലേ. ബുള്ളറ്റിനെ 1000 സിസി ബൈക്കാക്കുന്ന സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നു കാർബെറി ബുള്ളറ്റ്. ഓസ്ട്രേലിയൻ സ്വദേശി പോൾ കാർബെറിയാണ് 1000 സിസി ബുള്ളറ്റിന്റെ സൃഷ്ടാവ് നിരവധി ബൈക്കുകൾ നിർമിച്ചെങ്കിലും 2011ൽ കാർബെറി ബുള്ളറ്റ് ഓസ്ട്രേലിയയിലെ നിർമാണം അവസാനിപ്പിച്ചു.

carberry-bullet-4 Carberry Bullet

കാർബെറി ബുള്ളറ്റിന് ഇന്ത്യയിൽ രണ്ടാം ജന്മം ഒരുക്കിയത് ഡീം എൻജിൻ ആന്റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയാണ്. ജസ്പ്രീത് സിങും പോള്‍കാർബെറിയും ചേർന്ന് സ്ഥാപിച്ച കമ്പനി കാർബെറി ബുള്ളറ്റിന് പുനർജന്മം നൽകിയത്. ഇന്ത്യയിൽ 1000 സിസി ബുള്ളറ്റ് പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി. ഓസ്ട്രേലിയയിലെ പ്രവർത്തനം അവസാനിപ്പിച്ച് ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് പുതിയ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ കമ്പനി ഒരുങ്ങുന്നത്.

കാർബെറി ബുള്ളറ്റ്

റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ഇരുചക്രവാഹനമാണ് കാർബെറി ബുള്ളറ്റ്. എൻഫീൽഡിന്റെ 500 സിസി എൻജിനെ ആധാരമാക്കിയാണ് 100 സിസി വി ട്വിൻ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. 55 ഡിഗ്രി, എയർകൂൾഡ്, നാലു വാൽവ് എൻജിൻ 4800 ആർപിഎമ്മിൽ 56.32 ബിഎച്ച്പി കരുത്തും 5250 ആർപിഎമ്മിൽ 108 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. കാർബെറി ബുള്ളറ്റിന്റെ എൻജിൻ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ വിപണിയിൽ എന്നെത്തുമെന്നും വിലയും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.