Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ കാർ ബുക്കിങ്ങുമായി ഹ്യുണ്ടേയ് ഇന്ത്യ

hyundai-online

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തി. കമ്പനിയുടെ വെബ്സൈറ്റായ www.hyundai.co.in എന്ന സൈറ്റിലാണു ബുക്കിങ് സൗകര്യം ലഭ്യമാവുക. മോഡൽ അടിസ്ഥാനമാക്കി 5,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഓൺലൈൻ ബുക്കിങ്ങിനു മുൻകൂറായി ഈടാക്കുകയെന്നും ഹ്യുണ്ടേയ് അറിയിച്ചു. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഇയോൺ’ മുതൽ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സാന്റാ ഫെ’ വരെ ഓൺലൈൻ സംവിധാനത്തിൽ ബുക്ക് ചെയ്യാനാവും. 

ഉപഭോക്തൃ കേന്ദ്രീകൃതമെന്നതിനൊപ്പം പുതുമകൾ അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധവുമായ ബ്രാൻഡാണു ഹ്യുണ്ടേയ് എന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ മേഖലയ്ക്കും കമ്പനി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഓൺലൈൻ മീഡിയ ഇന്നൊവേഷൻ, ഡിജിറ്റൽ ഇന്ററാക്ഷൻ മേഖലകളിൽ ഹ്യുണ്ടേയ് മുൻനിരയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓൺലൈൻ രീതിയിൽ കാർ വാങ്ങുന്നത് പൊളിച്ചെഴുതാനാണു പുതിയ സംവിധാനത്തിലൂടെ കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹംവ്യക്തമാക്കി.

ബ്രാൻഡ് ഹ്യുണ്ടേയിയെക്കുറിച്ചുള്ള മികച്ച അനുഭവം തന്നെ ഇടപാടുകാർക്കു സമ്മാനിക്കുംവിധത്തിലാണു കമ്പനി ഓൺലൈൻ ബുക്കിങ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈറ്റിലെത്തി റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി നിശ്ചിത സംഖ്യയും അടയ്ക്കുന്നവർക്ക് ഹ്യുണ്ടേയിയുടെ ഏതു മോഡലും ബുക്ക് ചെയ്യാനാവും.മേയ് രണ്ടിനു പ്രാബല്യത്തിലെത്തിയ ഓൺലൈൻ ബുക്കിങ് സൗകര്യം ഹ്യുണ്ടേയിയുടെ കോർപറേറ്റ്, മൊബൈൽ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നു കമ്പനി അറിയിച്ചു.