Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇടി' പരീക്ഷയിൽ ഡസ്റ്റർ തോറ്റു

renault-duster Image Source: Global NCAP

റെനോ ഡസ്റ്റർ എസ്‌യുവിയുടെ എയർബാഗ് ഇല്ലാത്ത പതിപ്പ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടെന്ന് ആഗോള ഏജൻസി ഗ്ലോബൽ എൻസിഎപി. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റിൽ ‘പൂജ്യം’ റേറ്റിങ് ആണ് ഇന്ത്യൻ നിർമിത ഡസ്റ്റർ നേടിയത്. 

Renault Duster scores zero stars in its basic version

ഡ്രൈവർ അടക്കം മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചപ്പോള്‍ പിൻസീറ്റിലിരിക്കുന്ന കുഞ്ഞിന് സംരക്ഷണമേകുന്ന കാര്യത്തിൽ രണ്ടു മാർക്കാണ് ലഭിച്ചത്. തങ്ങൾ ഇന്ത്യയിൽ ബാധകമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് റെനോ പ്രതികരിച്ചു. അതേ സമയം ഡ്രൈവർ സൈഡിൽ എയർബാഗുള്ള ഡസ്റ്റർ മൂന്നു സ്റ്റാർ റേറ്റിങ് നേടി. എന്നാൽ അതിലുള്ളത് എയർബാഗിന് സുരക്ഷ കുറവാണെന്നാണ് ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ ഡേവിഡ് വാർഡ് പറഞ്ഞു.

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വിൽക്കുന്ന ഡസ്റ്ററിന് വലിയ എയർബാഗുകളാണുള്ളത്. വലിയ എയർബാഗ് കൂടുതൽ സംരക്ഷണമുറപ്പാക്കുന്നു. ലാറ്റിൻ അമേരിക്കയിൽ നടന്ന സമാന പരിശോധനയിൽ ഒറ്റ എയർബാഗുള്ള പതിപ്പിന് നാലു സ്റ്റാർ റേറ്റിങ് ലഭിച്ചിരുന്നു. റെനോ ഡസ്റ്റർ അഞ്ചു രാജ്യങ്ങളിൽ നിർമിച്ച് നൂറിലേറെ രാജ്യങ്ങളിൽ വിറ്റഴിക്കുന്നുണ്ട്.