Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഡിസയർ അറിയേണ്ടതെല്ലാം

maruti-suzuki-dzire Maruti Suzuki Dzire 2017

മാരുതി സുസുക്കിയുടെ കോംപാക്റ്റ് സെ‍ഡാനായ ഡിസയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിക്കഴിഞ്ഞു. ഇന്ത്യൻ നിരത്തിൽ ഏറ്റവും അധികം വിൽപ്പനയുള്ള കാറുകളിലൊന്നായ ഡിസയർ ആരെയും ആകർഷിക്കുന്ന രൂപഭാവത്തിലാണ് വിപണിയിലെത്തിയിരിക്കുന്നത്. പെട്രോൾ വേരിയന്റിന് 5.45 ലക്ഷം, ‍‍ഡീസൽ വേരിയന്റിന് 6.45 ലക്ഷം മുതലാണ് ന്യൂഡൽഹി എക്സ് ഷോറും വില.

article-image Maruti Suzuki Dzire 2017

‍ഇത് മൂന്നാം തലമുറ കാർ

പൂർണ്ണമായും പുതിയ മോ‍ഡലാണ് ഡിസയർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതുതലമുറ സ്വിഫ്റ്റിനോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലും അതിൽ ലോഗോയുമുണ്ട്. എൽഇഡി ഡേറ്റം റണ്ണിങ് ലൈറ്റോടു കൂടിയതാണ് ഹെ‍‍ഡ്‌ലാമ്പുകൾ, പുതിയ വലിയ ഫോഗ്‌ലാമ്പുമുണ്ട്. കൂടാതെ എൽഇഡിയാണ് ടെയിൽ ലാമ്പും. സി–പില്ലർ കാറിന്റെ ബൂട്ടുമായി ഇണക്കത്തോടെ യോജിപ്പിച്ചിട്ടുള്ളതും മികച്ച രൂപഭംഗിക്കു കാരണമാകുന്നു. ഓക്സ്ഫോർഡ് ബ്ലൂ, ഷെർവുഡ് ബ്രൗൺ എന്നീ പുതു നിറങ്ങളിലും ഡിസയർ ലഭിക്കും. 15 ഇഞ്ച് ‍ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

maruti-suzuki-dzire-3 Maruti Suzuki Dzire 2017
Maruti Suzuki Dzire
Dimensions
Length 
3995 mm
Width
1735 mm
Height 
1515 mm
Ground Clearance 163 mm 
163 mm
Boot Capacity 
369 Litres

അളവുകളിൽ അൽപം വലുതാണ് പുതിയ ഡിസയർ. നീളം 3995 എംഎമ്മിൽ തന്നെ ഒതുക്കിയപ്പോൾ, വീതി 20 എംഎം കൂടി 1735 എംഎമ്മായി പൊക്കം 40 എംഎം കുറഞ്ഞ് 1515 എംഎമ്മും‍‌. പഴയ ‍ഡിസയറുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഡിസയറിന് വീൽ‌ബെയ്സ് കൂടുതലാണ്. 20 എംഎം വർദ്ധിച്ച് വീൽബെയ്സ് 2450 എംഎം ആയി മാറി. കൂടാതെ ബൂട്ട് കുറവാണ് എന്ന പരാതി പരിഹരിക്കാനായി 379 ലീറ്റർ ബൂട്ട് സ്പെയ്സും നൽകിയിട്ടുണ്ട്. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്ഫോമിലാണ് ഡിസയറിന്റെ നിർമാണം അതുകൊണ്ട് പെട്രോൾ മോ‍ഡലിന് 85 കിലോഗ്രാമും ഡീസൽ മോ‍‍ഡലിന് 105 കിലോഗ്രാമും ഭാരം കുറവാണ്. 

maruti-suzuki-dzire-2 Maruti Suzuki Dzire 2017
Specifications 
Petrol 
Diesel
Engine 1197 cc
1248 cc
Max Power 82 bhp @ 6000 rpm  74 bhp @ 4000 rpm

Peak Torque
113 Nm @ 4200 rpm
190 Nm @ 2000 rpm
Transmission   
5-speed MT/AMT
5-speed MT/AMT

‌ഉള്‍വശത്തും ധാരാളം മാറ്റങ്ങളുണ്ട്. ഡ്യുവൽ ടോണിലാണ് ഡാഷ്ബോർഡ്. തടിയിൽ തീർത്ത ഉൾ‌ഭാഗങ്ങളും ബെയ്ജ് അപ്ഹോൾസ്റ്ററിയും കാറിനകത്ത് പ്രീമിയം ഫീലുണ്ടാക്കും. ഡോറുകളുടെ ട്രിമ്മിലും തടിയുടെ ഭാഗങ്ങളുണ്ട്. പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, ഡൈവ്രർക്ക് എളുപ്പത്തിൽ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്ലാറ്റ് ബോട്ടം, ആൻഡ്രോയിഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങൾ.

maruti-suzuki-dzire-1 Maruti Suzuki Dzire 2017

എൻജിനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്ധനക്ഷമതയുടെ കാര്യത്തിൽ കാർ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ലീറ്ററിന് 28.4 കിലോമീറ്റർ മൈലേജോടെ സെഗ്‍‌മെന്റിലെ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള ഡീസൽ കാറായി മാറി ‍ഡിസയർ. ലീറ്ററിന് 22 കിലോമീറ്ററാണ് പെട്രോൾ മോഡലിന്റെ ഇന്ധനക്ഷമത. 1.2 ലീറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലീറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ അഞ്ച് സ്പീഡ് ഗിയറുകൾ. പെട്രോളിൽ ഫോർ സ്പീഡ് ഓട്ടോബോക്സും ഡീസലിൽ ഫൈവ് സ്പീഡ് ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. മുമ്പിൽ രണ്ട് എയർബാഗുകൾ, ആന്റി ലോക്ക് ബ്രെയ്ക്കിങ് സിസ്റ്റം (എബിഎസ്) എന്നിവയുടെ സാന്നിധ്യം സുഖയാത്ര സമ്മാനിക്കും. കൂടാതെ അടിസ്ഥാന വകഭേദത്തിനൊഴിച്ച് ബാക്കി എല്ലാ മോ‍ഡലുകളും എഎംടി ഗിയർബോക്സോടു കൂടി ലഭ്യമാണ്.