Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി വി എസ് വിൽപ്പന അഞ്ചു രാജ്യങ്ങളിലേക്കു കൂടി

tvs-logo

മധ്യ അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും ദക്ഷിണ പൂർവ ഏഷ്യയിലും മധ്യ പൂർവ ദേശത്തുമൊക്കെ സാന്നിധ്യം ശക്തമാക്കാൻ ഇരുചക്രവാഹ നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി ഒരുങ്ങഉന്നു. ഇതോടനുബന്ധിച്ച് മധ്യ അമേരിക്കയിലെ മേയർ സർവീഷ്യസ് സൊസൈഡ അനോനിമ(മസേസ)യുമായി ടി വി എസ് മോട്ടോർ കമ്പനി സഖ്യത്തിലെത്തി. മധ്യ അമേരിക്കൻ മേഖലയിൽ മോട്ടോർ സൈക്കിളുകളുടെയും ‘ടുക് ടുക്കു’(ഓട്ടോറിക്ഷ)കളുടെയും വിപണനത്തിൽ മുൻനിരയിലുള്ള സ്ഥാപനമാണു ഗ്വാട്ടിമാല ആസ്ഥാനമായ മസേസ. ഈ കൂട്ടുകെട്ടിലൂടെ മധ്യ അമേരിക്കയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും ദക്ഷിണ പൂർവ ഏഷ്യയിലേക്കും മധ്യ പൂർവ ദേശത്തേക്കുമുള്ള വിപണന മാർഗമാണു ടി വി എസിനു തുറന്നു കിട്ടുക. 

കരാറിന്റെ ഭാഗമായി ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റ റിക്ക എന്നീ രാജ്യങ്ങളിൽ ടി വി എസ് മോട്ടോർ കമ്പനിയുടെ വിതരണക്കാരായി മസേസ ഡീലർമാരെ നിയോഗിക്കും. നിലവിൽ മസേയ്ക്ക് ഈ മേഖലയിൽ 500 ടച് പോയിന്റുകളാണുള്ളത്. വിൽപ്പനയ്ക്കു പുറമെ വിൽപ്പനാന്തര സേനവത്തിനും സ്പെയർ പാർട്സ് വിതരണത്തിനുമുള്ള നടപടികളും മസേസ സ്വീകരിക്കും.  ആദ്യഘട്ടത്തിൽ അഞ്ച് പ്രദർശന, വിൽപ്പന കേന്ദ്രങ്ങളാണു ടി വി എസ് മേഖലയിൽ തുറക്കുക; വിൽപ്പനയ്ക്കു പുറമെ സാങ്കേതിക സഹായവും സ്പെയർ പാർട്സ് വിതരണവും ഈ കേന്ദ്രങ്ങൾ ഏറ്റെടുക്കും. മധ്യ അമേരിക്കയിൽ മസേസയ്ക്കുള്ള അഞ്ഞൂറോളം ഡീലർഷിപ്പുകൾ വഴിയാവും ടി വി എസിന്റെ ഇരുചക്രവാഹനങ്ങൾ വിൽപ്പനയ്ക്കെത്തുക. തുടക്കത്തിൽ ത്രിചക്രവാഹനമായ ‘ടി വി എസ് കിങ് ഡി എൽ എക്സ്’, ഗീയർരഹിത സ്കൂട്ടറുകളായ ‘സ്കൂട്ടി സെസ്റ്റ്’, ‘വീഗൊ 110’ എന്നിവയും ‘അപ്പാച്ചെ ആർ ടി ആർ’ അടക്കം എട്ടു മോട്ടോർ സൈക്കിളുകളുമാണു ടി വി എസ് വിൽപ്പനയ്ക്കെത്തിക്കുക.