Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം പഠിക്കേണ്ട മാതൃക

safe-riding Representative Image

കുറച്ചു കാലങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ ഹൈവേകളിൽ ലൈൻ ട്രാഫിക്ക് നടപ്പിലാക്കിയത്. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമായി എന്നത് സംശയമാണ്. ലൈൻ ട്രാഫിക്കിലെ സ്പീഡ് വേയും ബസ് വേയുമൊന്നും പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുമ്പോള്‍ അപകടങ്ങൾ നിരവധി. ഈ അപകടങ്ങള്‍ക്ക് പലപ്പോഴും വഴിവെയ്ക്കുന്നതും ഇരയാവുന്നതും ഇരുചക്ര വാഹനത്തിലെ യാത്രക്കാരായിരിക്കും.

A great model for responsible riding for all two wheeler riders to follow | Manorama Online

ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് മതിയായ അറിവില്ലായ്മയും ക്ഷമശീലമില്ലാത്തതുമാണ് ആളുകളെ അപകടങ്ങളിൽ കൊണ്ടെത്തിക്കുന്നത്. എന്നാൽ കേരളം പഠിക്കേണ്ട മാതൃകയാണ് മലപ്പുറത്തെ ഇടപ്പാളിൽ ആളുകൾ ചെയ്യുന്നത്. ഇടപ്പാൾ ചങ്ങരംകുളം വഴി ഒരിക്കലെങ്കിലും പോകുന്നവർ ഇത് ശ്രദ്ധിക്കാതിരിക്കില്ല. മറ്റ് പ്രദേശങ്ങളിൽ നിന്ന് വിഭിന്നമായി റോഡരികിൽ കൂടി മാത്രം വാഹനമോടിക്കുന്ന ഇരുചക്രവാഹന യാത്രികർ ഇവിടുത്തെ മാത്രം കാഴ്ചയാണ്. മണിമല സ്വദേശി ബാബുവാണ് ഇടപ്പാൾ മുതൽ ചങ്ങരംകുളം വരെയുള്ള റോഡിൽ ഇരുചക്രവാഹന യാത്രികരുടെ അച്ചടക്കം ശ്രദ്ധിച്ചതും വിഡിയോ ചിത്രീകരിച്ചതും.

ധാരാളം അപകടങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ നിരന്തരമുള്ള പരിശോധനകളും റോഡ് ഉപയോഗിക്കുന്ന ഇരുചക്ര യാത്രികരുടെ ജാഗ്രതയുമായിരിക്കാം ഇത്തരത്തിലൊരു മാതൃക സൃഷ്ടിച്ചതെന്നാണ് മലപ്പുറം ആർടി ഓഫീസിൽ നിന്ന് ലഭിക്കുന്ന പ്രതികരണം. എന്തൊക്കെയായാലും കേരളം കണ്ട് പഠിക്കേണ്ട ഒന്നു തന്നെയാണിത്.