Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടന്റെ നമ്പർ ഇനി മീനാക്ഷിക്ക് സ്വന്തം

meenakshi-brv Image Source: Facebook

മലയാളത്തിന്റെ പ്രിയ ബാലതാരമാണ് അനുനയ അനൂപ് എന്ന മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ഫാത്തിമയായി പ്രേക്ഷക ഹൃദയം കീഴടക്കിയ മീനാക്ഷി പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിലും മിന്നിതിളങ്ങി. മോഹൻലാലിന്റെ കൂടെ മുഴുനീള കഥാപാത്രമായി സ്ക്രീനിൽ നിറഞ്ഞുനിന്ന മീനാക്ഷി ഇക്കുറി വാർത്തകളിൽ ഇടംനേടുന്നത് ലാലേട്ടന്റെ നമ്പർ സ്വന്തമാക്കിയാണ്.

രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച 2255 എന്ന നമ്പറാണ് പുതിയ വാഹനത്തിനായി മീനാക്ഷി സ്വന്തമാക്കിയത്. ഹോണ്ട ബിആർ-വിയാണ് മീനാക്ഷിയുടെ പുതിയ വാഹനം. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലാലേട്ടന്റെ നമ്പർ സ്വന്തമാക്കിയ വിവരം  മീനാക്ഷി ആരാധകരെ അറിയിച്ചത്.

meenakshi-brv-1 Image Source: Facebook

നേരത്തെ മോഹൻലാൽ പുതിയ ലാൻഡ് ക്രൂസറിന്  KL-07-CJ-2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. ജാപ്പനീസ് വാഹന നിർമാതാക്കളുടെ കോംപാക്റ്റ് എസ് യു വിയാണ് ബിആർ-വി. ഏകദേശം പത്തു ലക്ഷം മുതൽ 14 ലക്ഷം രൂപവരെയാണ് ബിആർ–വിയുടെ എക്സ്ഷോറൂം വില.