Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയത്ത് കൊച്ചിയിൽ വിമാനമിറങ്ങുന്ന മനോഹര വിഡിയോ

rain Representative Image

വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മഴ ചിലപ്പോള്‍ മറക്കാനാവത്ത അനുഭവമായിരിക്കും നൽകുക. ചിലപ്പോൾ ചെറിയ നെഞ്ചിടിപ്പുകൾ സമ്മാനിക്കുമെങ്കിലും മഴമേഘങ്ങൾക്കിടയിലൂടെ താഴേക്ക് ലാൻഡ് ചെയ്യുന്ന കാഴ്‍ച മനോഹരമാണ്. വിമാനത്തിലിരുന്ന് മഴ എല്ലാവർക്കും ആസ്വദിക്കാമെങ്കിലും പൈലറ്റുമാർ കോക്ക് പിറ്റിലിരുന്ന് ആസ്വദിക്കുന്ന മനോഹര ദൃശ്യത്തോളം ഒരിക്കലും വരില്ല.

എന്നാൽ കൊച്ചിയുടെ പച്ചപ്പിൽ മഴയുടെ മനോഹാരിതയിൽ വിമാനം ലാൻഡ് ചെയ്യുന്ന വിഡിയോ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഫെയ്സ്ബുക്ക് പേജിലുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ പോസ്റ്റ് ചെയ്ത് വിഡിയോ ഇതിനകം അഞ്ചു ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. കൊച്ചി വിമാനത്താവളത്തിന് മഴ ചിലപ്പോൾ ഭീഷണികൾ സൃഷ്ടിക്കാറുണ്ടെങ്കിലും ഈ വിഡിയോ നിങ്ങളുടെ മനം നിറയ്ക്കും.