Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ഓടുന്ന ട്രക്ക് യാഥാർഥ്യമാക്കാൻ വെയ്മൊ

waymo

ഡ്രൈവറുടെ സഹായമില്ലാതെ, സ്വയം ഓടുന്ന ട്രക്കുകൾ വികസിപ്പാൻ പദ്ധതിയുണ്ടെന്നു വെയ്മൊ. സ്വയം ഓടുന്ന കാർ വികസനത്തിനായി ആൽഫബെറ്റ് ഇൻകോർപറേറ്റഡ് സ്ഥാപിച്ച കമ്പനിയാണു വെയ്മൊ. 

വരും വർഷങ്ങളിൽ ദീർഘദൂര യാത്രകൾക്കുള്ള ട്രക്കുകളിൽ നിന്നു ഡ്രൈവറെ ഒഴിവാക്കാനാവുമെന്നാണു വെയ്മൊയുടെ കണക്കുകൂട്ടൽ. ഡ്രൈവറുടെ സാന്നിധ്യം അനിവാര്യമായ ട്രക്കുകളുടെ ഉപയോഗം പ്രാദേശികമായുള്ള ചരക്കു നീക്കത്തിനു മാത്രമായി പരിമിതപ്പെടുത്താനാവുമെന്നും വെയ്മൊ കരുതുന്നു. ഇതിനു മുന്നോടിയായി സ്വയം ഓടുന്ന കാറിന്റെ സാങ്കേതികവിദ്യ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 

സ്വയം ഓടുന്ന കാർ യാഥാർഥ്യമാക്കാൻ ഹാർഡ്വെയർ, സോഫ്റ്റ്വെയർ മേഖലകളിൽ വെയ്മൊ എട്ടു വർഷമായി തുടരുന്ന ഗവേഷണത്തിലെ ഫലങ്ങൾ ട്രക്കുകളിൽ എങ്ങനെ സംയോജിപ്പിക്കാനാവുമെന്ന പരീക്ഷണമാണു കമ്പനി ആലോചിക്കുന്നത്. വെയ്മൊയ്ക്കു പുറമെ മറ്റു പല കമ്പനികളും സ്വയം ഓടുന്ന ട്രക്കുകൾ വികസിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഏറ്റെടുത്ത ഒട്ടോ യൂണിറ്റിലൂടെ സ്വയം ഓടുന്ന ട്രക്കുകൾ വികസിപ്പിക്കാനാണു സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഹെയ്ലിങ് കമ്പനിയായ യൂബറിന്റെ നീക്കം.