Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരം നിറഞ്ഞ ക്രോസ്ഓവർ– ഹോണ്ട സിആർ–വി

Honda CR-V Honda CR-V

ഒരിക്കലെങ്കിലും എസ് യു വികളെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഏതു ദുർഘട നിഷ്പ്രയാസം തരണം ചെയ്യുന്ന സൂപ്പർ ഹീറോകളാണ് നമുക്ക് എസ് യു വികൾ. എന്നാൽ ഇവയുടെ പരുക്കൻ രൂപഭാവം തന്നെയായിരിക്കും സാധാരണക്കാരെ എസ് യു വികളിൽ നിന്ന് അകറ്റി നിർത്തുന്നത്. എന്നാലിപ്പോൾ റഫ് ആന്റ് ടഫ് ലുക്കിൽ നിന്ന് മാറി എസ് യു വികൾക്കിപ്പോൾ പ്രീമിയം ലക്ഷ്വറി സൗകര്യങ്ങൾ ഒത്തു ചേർന്നിരിക്കുന്നു. ജനപ്രിയ വാഹനങ്ങൾ പലതുള്ള പ്രീമിയം ലക്ഷ്വറി എസ് യു വികളിലെ മികച്ചൊരു വാഹനമാണ് ഹോണ്ട സിആർ–വി.

കരുത്തും സ്റ്റൈലും ഹോണ്ടയുടെ വിശ്വാസ്യതയും ഒത്തിണക്കിക്കൊണ്ടാണ് സിആർ–വിയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 1995 ലാണ് സിആർ–വിയെ പുറത്തിറക്കുന്നത്. സെ‍ഡാനായ സിവിക്കിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ച എസ് യു വി വളരെപെെട്ടന്നു തന്നെ ജനപ്രിയ വാഹനമായി മാറി. നിലവിൽ സിആർ–വിയുടെ അഞ്ച് തലമുറകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 2016ലെ ഡിട്രോയിഡ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച അഞ്ചാം തലമുറ ഈ വർഷമാണ് കമ്പനി പുറത്തിറക്കിയത്.

ആഡംബരവും എസ് യു വിയുടെ രൂപഗുണവും ചേർന്ന ഡിസൈനാണ് സിആർ–വിക്ക്. പൂർണമായും പുതിയ നിലവാരത്തിലാണ് ഹോണ്ട പുതിയ സിആർ–വിയുടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രില്ലും ബമ്പറും മുൻ‌ഭാഗത്തിന്റെ ഗാംഭീര്യം വർധിപ്പിക്കുന്നു. വശങ്ങളിലെ മസ്കുലറായ വിൽആർച്ചും ബോഡിലൈനുകളും വാഹനത്തിന്റെ എസ് യു വി രൂപ ഭംഗി കൂട്ടുന്നുണ്ട്. പുതിയ ഡേറ്റം എൽഇഡി റണ്ണിങ് ലാമ്പുകൾ, എൽഇഡി ഹെ‍ഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പ്, റെയിൻ സെൻസറിങ് വൈപ്പറുകൾ, ഓട്ടമാറ്റിക്ക് ബൂട്ട്ഡോർ എന്നിവ പുതിയ സിആർ–വിയുടെ പ്രത്യേകതകളാണ്.

ആഡംബരത്തിനും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രധാന്യം നൽകിയാണ് വാഹനത്തിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഹോണ്ടയുടെ മാൻ മാക്സിമം മെഷീൻ മിനിമം തത്വം പൂർണ്ണമായും പ്രയോഗിച്ചിരിക്കുന്നു. എട്ടു തരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകളുടെ ലംബാർഡ് സപ്പോർട്ട് 4 തരത്തിൽ മാറ്റി ക്രമീകരിക്കാം. കൂടാതെ 60/40 അനുപാതത്തിൽ സ്പ്ലിറ്റ് ചെയ്യാവുന്ന പിൻനിര സീറ്റുകൾ അത്യാവശ്യ ഘട്ടങ്ങളിൽ വാഹനത്തിന് അഡിഷണൽ സ്പെയ്സും നൽകും.

കറുപ്പ് നിറവും വുഡ്ഫിനിന്റേയും സങ്കലനമാണ് ഇന്റീരിയറിൽ. ആപ്പിൾ കാർപ്ലേ, ആൻ‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, മീറ്റർ കൺസോളിലെ ഡിജിറ്റൽ‌ ഡ്രൈവർ ഇൻ‌ഫർമേഷൻ ഇന്റർഫെയിസ് എന്നിവ സിആർ–വിയെ ബെസ്റ്റ് ഇൻ ക്ലാസാക്കി മാറ്റുന്നു. 2.4 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 6400 ആർപിഎമ്മിൽ 184 ബിഎച്ച്പി കരുത്തും 3900 ആർപിഎമ്മിൽ 244 എൻ‌എം ടോർക്കും ഉത്പാദിപിക്കും ഈ എൻജിന്‍. ടൂവിൽ ഡ്രൈവ്, ഓൾവീൽ ഡ്രൈവ് മോഡലുകളിൽ വാഹനം ലഭ്യമാണ്.