Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 2 — 3 ഡീലർഷിപ് തുറക്കാൻ ജെ എൽ ആർ

jlr Jaguar Land Rover

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. നടപ്പു സാമ്പത്തിക വർഷം രണ്ടോ മൂന്നോ ഡീലർഷിപ്പുകൾ കൂടി തുറക്കാനാണു ലക്ഷ്യമിടുന്നതെന്നു ജെ എൽ ആർ ഇന്ത്യ മാനേജിങ് ഡയറക്ടർ രോഹിത് സൂരി അറിയിച്ചു. നിലവിൽ 23 നഗരങ്ങളിലായി 25 ഷോറൂമുകളാണു കമ്പനിക്കുള്ളത്.

ഈ മാസം ആദ്യം ഡൽഹി രാജ്യ തലസ്ഥാന മേഖല(എൻ സി ആർ)യിൽ അത്യാധുനിക ത്രി എസ്(സെയിൽസ്, സർവീസ്, സ്പെയേഴ്സ്) ഡീലർഷിപ് ജെ എൽ ആർ ഇന്ത്യ തുറന്നിരുന്നു.  കൂടാതെ ‘ജഗ്വാർ എക്സ് ഇ’യുടെ ഡീസൽ വകഭേദവും അടുത്തയിടെ ജെ എൽ ആർ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. പരമാവധി 177 ബി എച്ച് പി വരെ കരുത്തും 430 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന കാറിന് 38.25 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിലെ വില. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ‘ജഗ്വാർ എക്സ് ഇ’ 2016 ജനുവരി മുതൽ തന്നെ ഇന്ത്യയിൽ ലഭ്യമാണ്; 37.25 ലക്ഷം രൂപയാണ് ഈ മോഡലിന് വില.

ഭാരം കുറഞ്ഞ അലൂമിനിയം ആർക്കിടെക്ചർ അടിത്തറയാവുന്ന ‘എക്സ് ഇ’യിലെ ട്രാൻസ്മിഷൻ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. ഓൾ സർഫസ് പ്രോഗ്രസ് കൺട്രോൾ, 380 വാട്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, സ്ലൈഡിങ് പനോരമിക് സൺറൂഫ്, എട്ട് ഇഞ്ച് ടച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം തുടങ്ങഇയവയും കാറിലുണ്ട്.  ഇതിനു പുറമെ ലാന്ഡ് റോവർ ‘ഡിസ്കവറി’യും റേഞ്ച് റോവർ ‘വെലാർ’ എന്നിവ ഇക്കൊല്ലം തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും സൂരി അറിയിച്ചു.