Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെങ്കടേഷ് പത്മനാഭൻ ആതർ എനർജി സി ഒ ഒ

Ather Energy Ather Energy

ഹീറോ മോട്ടോ കോർപിന് നിക്ഷേപമുള്ള വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ആതർ എനർജിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ(സി ഒ ഒ) ആയി വെങ്കടേഷ് പത്മനാഭൻ നിയമിതനായി. ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ പത്മനാഭനാവും ഇനി കമ്പനിയുടെ സപ്ലൈ ചെയിൻ, ക്വാളിറ്റി, മാനുഫാക്ചറിങ്, സർവീസ് ഡെലിവറി വിഭാഗങ്ങൾക്കു നേതൃത്വം നൽകുകയെന്നു ബെംഗളൂരു ആസ്ഥാനമായ ആതർ എനർജി അറിയിച്ചു.

വാഹന നിർമാണത്തിന്റെ, പ്രത്യേകിച്ച് ഇരുചക്രവാഹന വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ശക്തവും വ്യക്തവുമായ ധാരണ പത്മനാഭനുണ്ടെന്ന് ആതർ എനർജി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തരുൺ മേഹ്ത അഭിപ്രായപ്പെട്ടു. വാഹന വ്യവസായത്തിൽ അദ്ദേഹത്തിനുള്ള പരിചയങ്ങളും അനുഭവ സമ്പത്തും പുതിയ കമ്പനിയായ ആതറിനു ഗുണകരമാവുമെന്നും മേഹ്ത പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിലെ നിർമാണ പ്രക്രിയെക്കുറിച്ചു പത്മനാഭനുള്ള അറിവ് ‘എസ് 340’ ഉൽപ്പാദനഘട്ടത്തിൽ കമ്പനിക്കു തന്ത്രപമായ നേട്ടമാവുമെന്നും മേഹ്ത കരുതുന്നു.

ദീർഘകാലമായി വാഹന വ്യവസായ മേഖലയിൽ പ്രവർത്തിച്ച പരിചയവുമായാണു വെങ്കടേഷ് പത്മനാഭൻ ആതർ എനർജിക്കൊപ്പം ചേരുന്നത്. റോയൽ എൻഫീൽഡിലെത്തുംമുമ്പ് ജനറൽമ മോട്ടോഴ്സിലും ഡെയ്മ്ലർ ക്രൈസ്ലറിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിനു പുറമെ ടൈഗൽ ഗ്ലോബലും ഇ കൊമേഴ്സ് സംരംഭകമായ ഫ്ളിപ്കാർട്ട് സ്ഥാപകരരായ സചിൻ ബൻസാലും ബിന്നി ബൻസാലും ആതർ എനർജിയിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. 

Read More: Auto News Fasttrack Auto Tips