Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കി സ്വിഫ്റ്റിന്റെ കിടിലൻ റേസിങ് വിഡിയോ

Suzuki Swift Suzuki Swift

ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പ്രിയ വാഹനത്തിന്റെ പലതരത്തിലുള്ള മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അഭ്യാസം നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. ചങ്കടിപ്പിക്കുന്ന വേഗത്തിൽ മരങ്ങൾക്കിടയിലൂടെ പറക്കുന്ന സ്വിഫ്റ്റ്, ഹൈസ്പീഡ് ഡ്രിഫ്റ്റിങ് തുടങ്ങിയ ചെറു ഹാച്ചിൽ ചെയ്യാവുന്ന അഭ്യാസങ്ങളെല്ലാം കാണിക്കുന്നുണ്ട്.

സുസുക്കി സ്വിഫ്റ്റിന്റെ യൂറോപ്യൻ എഡിഷനാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഹംഗറി സ്വദേശിയായ പ്രൊഫഷണൽ ഡ്രിഫ്റ്റർ അമോൺ ഒലിവറാണ് സ്വിഫ്റ്റുകൊണ്ട് അഭ്യാസം കണിക്കുന്നത്. ഒലിവറുടെ തന്നെ ഫെയ്സ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത വിഡിയോ ഇതുവരെ 18 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.

Read More: Auto News Fasttrack Auto Tips