Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഘോസ്ൻ നിസ്സാൻ നൽകിയത് 63.35 കോടി രൂപ

Carlos Ghosn

കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) ആയിരുന്ന കാർലോസ് ഘോസ്ന് കഴിഞ്ഞ വർഷം 98.10 ലക്ഷം ഡോളർ(ഏകദേശം 63.35 കോടി രൂപ) പ്രതിഫലം നൽകിയതായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി. മാർച്ചിൽ സ്ഥാനമൊഴിയുംവരെയുള്ള കാലത്തെ സേവനത്തിന് മുൻവർഷത്തെ അപേക്ഷിച്ച് 2.5% വേതന വർധന അനുവദിച്ചതായും കമ്പനി വ്യക്തമാക്കി. 

ആഗോളതലത്തിൽ തന്നെ വാഹന വ്യവസായ മേഖലയിൽ ഏറ്റവും മികച്ച പ്രതിഫലം ലഭിക്കുന്ന കമ്പനി മേധാവിയാണു ഘോസ്ൻ. നിസ്സാന്റെ പങ്കാളിയും ഫ്രഞ്ച് വാഹന നിർമാതാക്കളുമായ റെനോ എസ് എ സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്ന നിലയിൽ ഘോസ്ന് 78.90 ലക്ഷം ഡോളർ(50.95 കോടി രൂപ) പ്രതിഫലവും ലഭിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ നിസ്സാന്റെ സി ഇ ഒ പദം ഒഴിഞ്ഞെങ്കിലും ഘോസ്ൻ കമ്പനിയുടെ ചെയർമാൻ സ്ഥാനത്തു തുടരുന്നുണ്ട്. ഇതിനു പുറമെ റെനോയുടെ ചെയർമാൻ, സി ഇ ഒ പദവികളും ഘോസ്നുണ്ട്. കൂടാതെ അടുത്തയിടെ സഖ്യത്തിന്റെ ഭാഗമായ ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ്  കോർപറേഷന്റെ ചെയർമാൻ സ്ഥാനവും ഘോസ്ൻ വഹിക്കുന്നുണ്ട്.