Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്വപ്നം യാഥാർഥ്യമാക്കി ടൊവിനൊ

tovino-audi-q7 Tovino

മലയാള സിനിമതാരങ്ങളെല്ലാം ഔഡി പ്രിയരാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. മുതിർന്ന തലമുറയും ന്യൂജൻ താരങ്ങളുമെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. സിനിമയുടെ ഗോദയിൽ വില്ലനായും സഹനടനായും സ്വഭാവ നടനായും നായകനായുമെല്ലാം തിളങ്ങുന്ന ടൊവിനോ തോമസാണ് ഔഡി സ്വന്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ താരം. സിനിമയിലെത്തി നാലാം വർഷത്തിലാണ് ടൊവിനോ ഔഡി ക്ലബിലെത്തുന്നത് പൃഥ്വിരാജും നിവിനും ആസിഫും ഫഹദുമെല്ലാം ടൊവിനോയ്ക്കൊപ്പം ഔഡിയുടെ ന്യൂജെൻ ബഞ്ചിലുണ്ട്.

ഔഡിയുടെ ലക്ഷ്വറി എസ് യുവിയായ ക്യൂ7നാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. താരം തന്റെ സമൂഹമാധ്യമത്തില്‍ കൂടിയാണ് ക്യൂ7 സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. കുറച്ചുകാലമായി കാണുന്ന ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും പുതിയ വാഹനം സ്വന്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ടോവിനൊ കുറിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു.

ക്യൂ7 ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ്. 2967 സിസി എന്‍ജിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. 2910 ആര്‍പിഎമ്മില്‍ 245 ബിഎച്ച്പി കരുത്തും 1500 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ക്യൂ 7ന് 7.1 സെക്കന്റുകള്‍ മാത്രം മതി. 69 ലക്ഷം മുതല്‍ 76 ലക്ഷം രൂപ വരെയാണ് ക്യൂ 7 എക്‌സ്‌ഷോറൂം വില.

Read More: Auto News Auto Tips Car Magazine Malayalam