Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക് സന്ദേശവുമായി ഉണ്ണി മുകുന്ദൻ

Unni Mukundan Unni Mukundan

ഓരോ വാഹനവും ഓരോ കുടുംബമാണ്. നിങ്ങളുടെ അമിത വെളിച്ചം മറ്റുള്ളവരെ ഇരുട്ടിലാക്കരുത്... ട്രാഫിക്ക് സന്ദേശവുമായി ചലചിത്രതാരം ഉണ്ണിമുകുന്ദൻ എത്തിയിരിക്കുന്നു. രാത്രികാലങ്ങളിൽ ഡിം അടിച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കൂ എന്നാണ് വിഡിയോയിലൂടെ താരം പറയുന്നത്. മോട്ടോർവാഹന വകുപ്പ് പുറത്തിറക്കിയ വിഡിയോ സംവിധാനം ചെയ്തത് രാജു എബ്രഹാമാണ്. 

ഹൈബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. ഡിം അടിക്കാത്തതു മൂലം അപകടത്തില്‍ പെട്ട കുടുംബത്തെക്കാണിച്ചുകൊണ്ടാണ് ഉണ്ണി സന്ദേശം നൽ‌കുന്നത്.  മോട്ടോർ വാഹന വകുപ്പും മാരുതി സുസുക്കിയും എസ് ജെ സി സിയും ചേർന്നാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Read More:  Auto News Fasttrack Auto Tips