Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോയിച്ചിലെ 25% ഓഹരി വിൽക്കാൻ വോൾവോ

Volvo

ജർമൻ ഡീസൽ എൻജിൻ നിർമാതാക്കളായ ഡോയിച് എ ജിയിലെ 25% ഓഹരികൾ വിറ്റൊഴിയാൻ സ്വീഡനിലെ എ ബി വോൾവോ തീരുമാനിച്ചു. പ്രധാന വാണിജ്യ മേഖലയ്്ക്കു പുറത്തുള്ള ആസ്തികൾ വിറ്റൊഴിവാക്കുകയെന്ന നയത്തിന്റെ തുടർച്ചയായാണ് ഈ നടപടി. ബുക്ക് ബിൽഡിങ് പ്രക്രിയ വഴിയുള്ള ഓഹരി വിൽപ്പനയിൽ നിന്നു 22.50 കോടി ഡോളർ(ഏകദേശം 1,453.50 കോടി രൂപ) ലഭിക്കുമെന്നാണു പ്രതീക്ഷ; ഇതു വഴി 4.15 കോടി ഡോളറി(268 കോടിയോളം രൂപ)ന്റെ മൂലധന നേട്ടമാണു കണക്കാക്കുന്നത്.

ഗ്രൂപ്പിന്റെ ലാഭം ഉയർത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണു വോൾവോ വിവിധ അനുബന്ധ വ്യാപാരങ്ങൾ വിറ്റൊഴിയാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലുണ്ടായിരുന്നു ഭൂസ്വത്തിനൊപ്പം ഐ ടി വിഭാഗവും കഴിഞ്ഞ വർഷം കമ്പനി  വിറ്റിരുന്നു. ഇതിനു പുറമെ സൈനിക — സർക്കാർ ഇടപാടുകൾക്കായി രൂപീകരിച്ച യൂണിറ്റ് ഇക്കൊല്ലം വിൽക്കാൻ വോൾവോ തയാറെടുക്കുന്നുണ്ട്. 

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദ ഫലങ്ങൾ ഈ 19നു പ്രഖ്യാപിക്കുമെന്നു ട്രക്ക് നിർമാതാക്കളായ വോൾവോ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോയിച് എ ജിയിലെ ഓഹരി വിൽപ്പന വഴിയുള്ള മൂലധന നേട്ടം അടുത്ത പാദത്തിലാവും പ്രതിഫലിക്കുകയെന്നും കമ്പനി വ്യക്തമാക്കുന്നു.

Read More: Auto News | Auto Tips | Fasttrack