Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു എസ് യുവി വിപണിയിൽ വിലകൊണ്ട് വിപ്ലവം സ‍ൃഷ്ടിക്കാൻ ഗോ ക്രോസ്

go-cross Go Cross Concept

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റിൽ വിലകൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ് എത്തുന്നു. കഴിഞ്ഞ വർഷം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡൽ ഉടൻ പുറത്തിറങ്ങുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. ഡാറ്റ്സണിന്റെ ഗോ പ്ലസ് ആധാരമാക്കി നിർമിക്കുന്ന ഗോ ക്രോസിന്റെ വില 6.5 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോസ് ഓവർ വിപണിയിലേക്ക് ഡാറ്റ്സൺ പുറത്തിറക്കുന്ന ആദ്യമോഡലായിരിക്കും ഗോ ക്രോസ്.

go-cross-1 Go Cross Concept

ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാമത്തെ മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകൾക്കും ഒരു പോലെ ഉപകരിക്കുന്ന തരത്തിലാണു രൂപകൽപ്പന. ഗോ, ഗോ പ്ലസ് തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസിന്റേയും നിർമാണം.

go-cross-1 Go Cross Concept

സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നു കരുതുന്നു. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തമാണ്. ഗോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ എന്‍ജിൻ തന്നെയാകും ഗോ ക്രോസിലും. 5000 ആർപിഎമ്മിൽ 64 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 140 എൻഎം ടോർക്കും നൽകും ഈ എൻജിൻ.


Read More: Auto News | Auto Tips | Fasttrack