Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1,000 സി സി എൻജിനോടെ ‘റെഡി ഗൊ’; ബുക്കിങ് തുടങ്ങി

redigo RediGO

ഒരു ലീറ്റർ എൻജിനോടെ എത്തുന്ന ‘റെഡി ഗൊ’ അവതരണത്തിനു മുന്നോടിയായി കാറിനുള്ള ബുക്കിങ് ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറിന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യ സ്വീകരിച്ചു തുടങ്ങി. നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു കമ്പനി ‘റെഡി ഗൊ 1.0 ലീറ്ററി’നുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുക. ബുക്കിങ് റദ്ദാക്കുന്ന പക്ഷം അഡ്വാൻസ് മടക്കി നൽകുമെന്നും ഡാറ്റ്സൻ ഇന്ത്യ ഉറപ്പു നൽകുന്നു. ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ജൂലൈ 26 മുതൽ പുത്തൻ ‘റെഡി ഗൊ’ കൈമാറാനാണു കമ്പനിയുടെ തീരുമാനം. 

ഇന്ധനക്ഷമതയേറിയ മൂന്നു സിലിണ്ടർ, ഇന്റലിജന്റ് സ്പാർക് ഓട്ടമേറ്റഡ് ടെക്നോളജി(ഐ സാറ്റ്) എൻജിനാണ് പുതിയ ‘റെഡി ഗൊ’യ്ക്കു കരുത്തേകുക; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഇന്ത്യയിലെ എൻട്രി ലവൽ കാർ വിഭാഗത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾ പൊളിച്ചെഴുതാനാണു കമ്പനി ശ്രമിക്കുന്നതെന്നു ഡാറ്റ്സൻ ഇന്ത്യ വൈസ് പ്രസിഡന്റ് ജെറേൊ സൈഗോട്ട് അവകാശപ്പെട്ടു. ഈ വിഭാഗത്തിലെ തൽസ്ഥിതിയെ നിരന്തരം വെല്ലുവിളിക്കാനാണു ഡാറ്റ്സന്റെ ശ്രമം. അധിക കരുത്തും സുഖസൗകര്യങ്ങളുമായി സ്വന്തം വ്യക്തിത്വത്തെയും ശൈലിയെയും പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് ഏറെ സ്വീകാര്യമായ കാറാവും ‘റെഡി ഗൊ 1.0 ലീറ്റർ’ എന്നും അദ്ദേഹം അവകാശപ്പെട്ടു. 

‘റെഡി ഗൊ’യ്ക്കും ‘റെഡി ഗൊ സ്പോർട്ടി’നും ലഭിച്ച മികച്ച സ്വീകാര്യതയാണ് കരുത്തേറിയ, ഒരു ലീറ്റർ എൻജിനോടെ പുതിയ ‘റെഡി ഗൊ’ അവതിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ആകർഷ രൂപകൽപ്പനയും കരുത്തും പ്രകടനവുമൊക്കെ ആഗ്രഹിക്കുന്നവർക്ക് ‘ഐ സാറ്റ്’ എൻജിനുള്ള ഈ പുത്തൻ ‘റെഡി ഗൊ’ ഇഷ്ടമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നഗരങ്ങൾക്ക് അനുയോജ്യമായ ഹാച്ച്ബാക്കിനോടു കിടപിടിക്കുന്ന സ്ഥലസൗകര്യത്തിനും കാര്യക്ഷമതയ്ക്കുമൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസു(185 എം എം)മാണ് 2016 ജൂണിൽ വിപണിയിലെത്തിയ ‘റെഡി ഗൊ’ യുടെ പ്രധാന സവിശേഷതയായി ഡാറ്റ്സൻ അവതരിപ്പിക്കുന്നത്. പുതിയ കാറിൽ ഈ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം കരുത്തേറിയ ഒരു ലീറ്റർ എൻജിനും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

Read More: Auto News | Auto Tips | Fasttrack