Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യുബർ പാസ്’ ബെംഗളൂരുവിലേക്കും

Uber-mobile

സ്ഥിര യാത്രക്കാർക്കായി അവതരിപ്പിച്ച ‘യൂബർ പാസ്’ പദ്ധതി ഇനി ബെംഗളൂരുവിലും. സാൻ ഫ്രാൻസിസ്കൊ ആസ്ഥാനമായ ഓൺലൈൻ കാബ് ഹെയ്ലിങ് കമ്പനിയായ യൂബർ തുടക്കത്തിൽ ഡൽഹി, മുംബൈ, പുണെ, ചെന്നൈ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ‘യൂബർ പാസ്’ ആണ് ഇപ്പോൾ ഉദ്യാന നഗരത്തിലുമെത്തുന്നത്. പതിവു ഇടപാടുകാർക്ക് സ്ഥിരതയാർന്നതും സുഖകരവുമായ യാത്രയാണ് ‘യൂബർ പാസ്’ വഴി കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മികച്ച പ്രകടനം ഉറപ്പു നൽകുന്ന ഡ്രൈവർമാർ, നിരക്ക് ഇളവ്, റദ്ദാക്കൽ നിരക്കിൽ ഇളവ് തുടങ്ങി ഒട്ടേറെ സവിശേഷ ആനുകൂല്യങ്ങളും ആനുകൂല്യങ്ങളുമാണു ‘യൂബർ പാസി’ൽ കമ്പനി ലഭ്യമാക്കുന്നത്. അതേസമയം ഓരോ നഗരത്തിലും വ്യത്യസ്ത ഇളവുകളും ആനുകൂല്യങ്ങളുമാണ് ‘യൂബർ പാസി’ൽ ലഭ്യമാവുകയെന്നും കമ്പനി വ്യക്തമാക്കുന്നു.

ദൈനംദിന യാത്രകളിൽ സ്ഥിരതയാർന്ന അനുഭവം ഉറപ്പു നൽകാനാണ് ‘യൂബർ പാസി’ന്റെ രംഗപ്രവേശമെന്നു കമ്പനിയുടെ ദക്ഷിണേന്ത്യൻ ജനറൽ മാനേജർ ക്രിസ്ത്യൻ ഫ്രീസ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലും ‘യൂബർ പാസ്’ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

നിത്യേനയുള്ള യാത്രക്കാർക്ക്  സ്ഥിരതയാർന്ന യാത്രാ അനുഭവം ഉറപ്പു നൽകുകയെന്ന ലക്ഷ്യത്തോടെയാണു യൂബർ പുതിയ സേവനമായ ‘യൂബർ പാസ്’ ആവിഷ്കരിച്ചത്. നിലവിൽ  അഞ്ചു നഗരങ്ങളിൽ ലഭ്യമാവുന്ന പരീക്ഷണം വിജയിച്ചാൽ ‘യൂബർ പാസ്’ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും യൂബറിനു പദ്ധതിയുണ്ട്. 

Read More: Auto News | Auto Tips | Fasttrack