Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാറ്റ്സൻ ‘റെഡി ഗൊ 1.0 ലീറ്റർ’ കൈമാറ്റം 26 മുതൽ

redigo RediGo

കരുത്തേറിയ ഒരു ലീറ്റർ എൻജിനോടെ എത്തുന്ന ‘റെഡിഗൊ’ ഈ 26 മുതൽ ഉടമസ്ഥർക്കു കൈമാറിത്തുടങ്ങുമെന്നു ഡാറ്റ്സൻ. കഴിഞ്ഞ 11 മുതലാണു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറിന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ പുതിയ മോഡലായ ‘റെഡിഗൊ 1.0 ലീറ്ററി’നുള്ള പ്രീബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്.

മികച്ച വരവേൽപ് ലഭിച്ച ‘റെഡി ഗൊ’യ്ക്കും ‘റെഡി ഗൊ സ്പോർട്ടി’നും പിന്നാലെ ഇന്റലിജന്റ് സ്പാർക് ഓട്ടമേറ്റഡ് ടെക്നോളജി(ഐ സാറ്റ്) എൻജിനുള്ള ‘റെഡി ഗൊ 1.0 ലീറ്റർ’ വിൽപ്പനയ്ക്കെത്തിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നു ഡാറ്റ്സൻ ഇന്ത്യ വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് അറിയിച്ചു. ആകർഷക രൂപകൽപ്പനയും കരുത്തും പ്രകടനക്ഷമതയും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ കാറിന്റെ വരവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ധനക്ഷമതയേറിയ മൂന്നു സിലിണ്ടർ, ഐ സാറ്റ് എൻജിൻ കരുത്തേകുന്ന ഈ ‘റെഡി ഗൊ’യിലെ ട്രാൻസ്മിഷൻ  അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 

നഗരങ്ങൾക്ക് അനുയോജ്യമായ ഹാച്ച്ബാക്കിനോടു കിടപിടിക്കുന്ന സ്ഥലസൗകര്യത്തിനും കാര്യക്ഷമതയ്ക്കുമൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസു(185 എം എം)മാണ് 2016 ജൂണിൽ വിപണിയിലെത്തിയ ‘റെഡി ഗൊ’ യുടെ പ്രധാന സവിശേഷതയായി ഡാറ്റ്സൻ അവകാശപ്പെട്ടിരുന്നു. പുതിയ കാറിൽ ഈ സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം കരുത്തേറിയ ഒരു ലീറ്റർ എൻജിനുമാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിസ്സാൻ, ഡാറ്റ്സൻ ഡീലർഷിപ്പുകളിൽ 10,000 രൂപ അഡ്വാൻസ് ഈടാക്കിയാണു കമ്പനി ‘റെഡി ഗൊ 1.0 ലീറ്ററി’നുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയത്. ബുക്കിങ് റദ്ദാക്കുന്ന പക്ഷം അഡ്വാൻസ് മടക്കി നൽകുമെന്നും ഡാറ്റ്സന്റെ വാഗ്ദാനമുണ്ട്.

Read More: Auto News | Auto Tips | Fasttrack