Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18 ലക്ഷം രൂപ വിലക്കുറവിൽ ജീപ്പ് എസ്‌യുവി

Jeep Grand Cherokee Jeep Grand Cherokee

ജിഎസ്ടിയിൽ ലഭിച്ച നികുതി ഇളവ് ഉപഭോക്താക്കളിലേയ്ക്കും കൈമാറി ജീപ്പ്. കമ്പനിയുടെ ലക്ഷ്വറി എസ്‍‌യുവിയായ ഗ്രാന്റ് ചെറോക്കിയുടെ വിലയിൽ 18.49 ലക്ഷം രൂപയാണ് ജീപ്പ് കുറച്ചിരിക്കുന്നത്. ഗ്രാൻഡ് ചെറോക്കിയുടെ അടിസ്ഥാന മോഡലായ ലിമിഡ് ഡീസൽ പതിപ്പിന്റെ വില 18.49 ലക്ഷം കുറച്ചപ്പോൾ ഗ്രാൻഡ് ചെറോക്കീ സമിറ്റ് ഡീസലിന്റെ വില 17.85 ലക്ഷം രൂപയും ഗ്രാൻഡ് ചെറോക്കി എസ്ആർടിയുടെ വില അഞ്ചു ലക്ഷവും കുറച്ചു. നേരത്തെ ലിമിറ്റഡ് പെട്രോളിന് 93.64 ലക്ഷവും സമിറ്റിന് 1.03 കോടി രൂപയും എസ്ആർടിക്ക് 1.12 കോടി രൂപയുമായിരുന്നു വില. ജീപ്പ് ഇന്ത്യ ശ്രേണിയിലെ രണ്ടാമത്തെ വാഹനമായ റാംഗ്ലർ അൺലിമിറ്റഡിന്റെ വിലയില്‍ 7.14 ലക്ഷം കുറവു വരുത്തി 64.45 ലക്ഷം രൂപയാക്കി.

jeep-wrangler Jeep Wrangler

കൂടാതെ എസ് യു വിയായ ‘ജീപ് ഗ്രാൻഡ് ചെറോക്കീ’യുടെ പെട്രോൾ പതിപ്പ് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ് സി എ) ഇന്ത്യ പുറത്തിറക്കി. 75.15 ലക്ഷം രൂപയാണ് പെട്രോൾ ‘ഗ്രാൻഡ് ചെറോക്കീ’യുടെ ഇന്ത്യയിലെ ഷോറൂം വില.‘ഗ്രാൻഡ് ചെറോക്കീ സമിറ്റ്’ പെട്രോൾ കൂടിയെത്തുന്നതോടെ വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ‘ജീപ്’ എസ് യു വി ശ്രേണി ഇന്ത്യയിൽ പൂർണമായെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അറിയിച്ചു. ‘ജീപ് ഗ്രാൻഡ് ചെറോക്കീ’യുടെയും ‘റാംഗ്ലർ അൺലിമിറ്റഡി’ന്റെയും പുത്തൻ മോഡലുകൾ ജി എസ് ടി വഴി ലഭിച്ച ഇളവോടെ ഇന്ത്യൻ ഷോറൂമുകളിൽ ലഭ്യമാണെന്നും ഫ്ളിൻ വെളിപ്പെടുത്തി.

പുതിയ ‘ഗ്രാൻഡ് ചെറോക്കീ’ക്കു കരുത്തേകുന്നത് 3.6 ലീറ്റർ, പെന്റാസ്റ്റാർ എൻജിനാണ്; 289.6 പി എസ് വരെ കരുത്തും 347 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിനു കൂട്ട് എട്ടു സ്പീഡ്, പാഡിൽ ഷിഫ്റ്റ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. ഈ രണ്ടാംതലമുറ എട്ടു സ്പീഡ് പാഡിൽ ഷിഫ്റ്റ് ട്രാൻസ്മിഷൻ ‘ഗ്രാൻഡ് ചെറോക്കീ’യുടെ ഡീസൽ പതിപ്പുകളിലും വൈകാതെ ലഭ്യമാവും. വെൽവെറ്റ് റെഡ്, ഡയമണ്ട് ബ്ലാക്ക് ക്രിസ്റ്റൽ എന്നീ പുതുവർണങ്ങളോടൊപ്പം ബില്ലെറ്റ് സിൽവർ മെറ്റാലിക്, ബ്രൈറ്റ് വൈറ്റ്, ഗ്രാനൈറ്റ് ക്രിസ്റ്റർ പേൾ, ട്രൂ ബ്ലൂ പേൾ നിറങ്ങളിലും പുതിയ ‘ജീപ്പ് ഗ്രാൻഡ് ചെറോക്കീ’ ലഭിക്കും.

ഇറക്കുമതി വഴി ഇന്ത്യയിലെത്തുന്ന ‘ജീപ്പ്’ ശ്രേണിയിലെ മോഡലുകളുടെ പുതുക്കിയ വില:

‘ഗ്രാൻഡ് ചെറോക്കീ ലിമിറ്റഡ് ഡീസൽ’ — 75.15 ലക്ഷം രൂപ

‘ഗ്രാൻഡ് ചെറോക്കീ സമിറ്റ് ഡീസൽ’ —  85.15 ലക്ഷം രൂപ

‘ഗ്രാൻഡ് ചെറോക്കീ എസ് ആർ ടി’ — 1.07 കോടി രൂപ

‘റാംഗ്ലർ അൺലിമിറ്റഡ് ഡീസൽ’ — 64.45 ലക്ഷം രൂപ 

അതേസമയം ‘റാംഗ്ലർ അൺലിമിറ്റഡ് പെട്രോൾ’ മോഡലിന്റെ വില മാറ്റമില്ലാതെ തുടരും; 56 ലക്ഷം രൂപയാണ് ഈ മോഡലിനു വില.

Read More: Auto News | Auto Tips | Fasttrack