Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 കോടിയുടെ മൂലധന ചെലവിനു ടി വി എസ്

tvs-logo

പുതിയ മോഡൽ അവതരണങ്ങൾക്കും പ്രവർത്തനം മെച്ചപ്പെടുത്താനുമായി ഇക്കൊല്ലം 500 കോടി രൂപ ചെലഴിക്കാൻ ചെന്നൈ ആസ്ഥാനമായ ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോറിനു പദ്ധതി. അതേസമയം പുതിയ മോഡൽ അവതരണങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ കമ്പനി സന്നദ്ധമായില്ല. എങ്കിലും പ്രീമിയം ബൈക്ക്, സ്കൂട്ടർ വിഭാഗങ്ങളിൽ കമ്പനി ഇക്കൊല്ലം ഓരോ മോഡൽ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. കൂടാതെ പുതുതലമുറ എൻജിനും ഇക്കൊല്ലം ടി വി എസ് അനാവരണം ചെയ്യും.

ഉൽപന്ന ശ്രേണി വിപുലീകരിക്കുന്നതിനൊപ്പം പ്രവർത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണു ടി വി എസ് ഇക്കൊല്ലം മൂലധന വിഭാഗത്തിലെ ചെലവ് വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം വരെ ശരാശരി 300 — 400 കോടി രൂപയായിരുന്നു ടി വി എസിന്റെ ഈ വിഭാഗത്തിലെ വാർഷിക ചെലവ്. പുതിയ മോഡലുകളുടെ അവതരണത്തിനൊപ്പം രാജ്യത്തെ മൂന്നു നിർമാണശാലകളുടെ ഉൽപ്പാദനശേഷി ഉയർത്താൻ ടി വി എസ് ലക്ഷ്യമിടുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ സ്കൂട്ടർ വിൽപ്പനയിൽ ഹീറോ മോട്ടോ കോർപിനെ പിന്തള്ളാൻ ടി വി എസിനു സാധിച്ചിരുന്നു; ഇതോടെ ആഭ്യന്തര വിപണിയിലെ സ്കൂട്ടർ വിൽപ്പനയിൽ ഹോണ്ടയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തി ടി വി എസ്.

ഈ നേട്ടം നിലനിർത്താൻ ലക്ഷ്യമിട്ടാണു സ്കൂട്ടർ വിഭാഗത്തിൽ പുത്തൻ മോഡൽ അവതരണത്തിനു ടി വി എസ് ഒരുങ്ങുന്നത്. കൂടാതെ ‘വീഗൊ’, ജൂപ്പീറ്റർ’ എന്നിവയിൽ പുതിയ നിറങ്ങളും ടി വി എസ് അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് ഏറ്റവുമധികം വർണങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന സ്കൂട്ടറായി ‘ജുപ്പീറ്റർ’ മാറിയിട്ടുണ്ട്. ഒപ്പം ‘സ്കൂട്ടി സെസ്റ്റ് 110’, ‘സ്കൂട്ടി പെപ് പ്ലസ്’ എന്നിവയ്ക്കും കമ്പനി പുതുവർണ തിളക്കം പകർന്നു. 

കരുതത്തേറിയ, 500 സി സി വരെ ശേഷിയുള്ള എൻജിൻ ഘടിപ്പിച് ബൈക്കുകളുടെ വികസനത്തിനായി നേരത്തെ ടി വി എസ് മോട്ടോഴ്സും ബി എം ഡബ്ല്യു മോട്ടോറാഡുമായി ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ചു വികസിപ്പിച്ച ‘ബി എം ഡബ്ല്യു ജി 310’ ഇപ്പോൾ ടി വി എസ് നിർമിച്ചു കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇതേ പ്ലാറ്റ്ഫോമിലുള്ള ടി വി എസിന്റെ ബൈക്കൈവും വൈകാതെ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കെത്തുക. 

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes