Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 ലക്ഷത്തിന്റെ ബൈക്ക് മോഷണം, സിസിടിവി ദൃശ്യങ്ങൾ‍‍

Kawasaki Ninja H2 Carbon Kawasaki Ninja H2 Carbon

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർബൈക്കുകളിലൊന്നാണു കാവസാക്കി എച്ച്2. ഏകദേശം നാൽപ്പതു ലക്ഷം രൂപ വിലവരുന്ന കാവസാക്കി എച്ച് 2 കാർബൺ ലിമിറ്റഡ് എഡിഷൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ. ലണ്ടനിലെ ഡയറ്റോണ മോട്ടോഴ്സിൽ നിന്നാണ് ഈ സൂപ്പർബൈക്ക് മോഷണം പോയത്. 

കമ്പനിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ‍ഡയറ്റോണ അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. മോഷ്ടാക്കളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഉചിതമായ സമ്മാനം നൽകുമെന്ന വാഗ്ദാനവും കമ്പനി നൽകുന്നു. 120 എണ്ണം മാത്രം പുറത്തിറങ്ങുന്ന ബൈക്ക് മോഷ്ടിക്കാനെത്തിയ മോഷ്ടാക്കൾ മറ്റു വാഹനങ്ങൾ ഷോറൂമിൽ നിന്ന് പുറത്തേയ്ക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവങ്ങൾ തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് മറ്റൊരു വ്യക്തി മൊബൈലില്‍ പകർത്തിയ ദ്യശ്യങ്ങളും ഫെയ്സ്ബുക്ക് പേജിൽ ഡയറ്റോണ ഷെയർചെയ്തിട്ടുണ്ട്.  മൂന്ന് സ്കൂട്ടറുകളിലായി എത്തിയ മോഷ്ടാക്കൾ രണ്ടു ബൈക്കുകളാണു മോഷ്ടിച്ചത്. മുൻവാതിൽ പൊളിച്ചു കയറിയ ഉടനെ ഷോറൂമിലെ സെക്യൂരിറ്റി അലാം പ്രവർത്തിച്ചു തുടങ്ങിയെങ്കിലും റോഡിലൂടെ പോകുന്ന ആരും പ്രതികരിക്കുന്നില്ല. 998 സിസി എൻജിൻ ഉപയോഗിക്കുന്ന  കാവസാക്കി എച്ച്2 കാർബണിനു 207 ബിഎച്ച്പി കരുത്തും 133.5 എൻഎം ടോർക്കുമാണുള്ളത്. ഏകദേശം 39.80 ലക്ഷം രൂപയാണ് ബൈക്കിന്റെ ഇന്ത്യൻ വില.

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes