Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗം സൃഷ്ടിച്ച് ഡബ്ല്യു ആർ-വി, ഉൽപ്പാദനം ഉയർത്താൻ ഹോണ്ട

honda-wrv Honda WR-V

വാഹനം ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് കുറയ്ക്കാൻ കോംപാക്ട് ക്രോസോവറായ ‘ഡബ്ല്യു ആർ — വി’യുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ഒരുങ്ങുന്നു. ‘ഡബ്ല്യു ആർ — വി’യുടെ പ്രതിമാസ ഉൽപ്പാദനം 5,000 യൂണിറ്റായി ഉയർത്താനാണു ജപ്പാനിൽ നിന്നുള്ള ഹോണ്ടയുടെ നീക്കം. മാർച്ചിൽ വിപണിയിലെത്തിയ ‘ഡബ്ല്യു ആർ — വി’ക്ക് 23,000 ബുക്കിങ്ങുകളാണു ഹോണ്ട സ്വന്തമാക്കിയത്. എന്നാൽ ഇതിൽ 16,000 വാഹനങ്ങൾ മാത്രമാണു കമ്പനി ഇതുവരെ ഉടമസ്ഥർക്കു കൈമാറിയത്. 

വിപണിയിൽ മികച്ച സ്വീകാര്യതയാണു ‘ഡബ്ല്യു ആർ — വി’ നേടിയതെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അവകാശപ്പെട്ടു. പുതിയ ‘ഡബ്ല്യു ആർ — വി’ സ്വന്തമാക്കാൻ രണ്ടും മൂന്നും മാസം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും  അദ്ദഹം അറിയിച്ചു. ഈ സാഹചര്യത്തിലാണു ‘ഡബ്ല്യു ആർ — വി’ ഉൽപ്പാദനം വർധിപ്പിക്കാൻ ഹോണ്ട ആലോചിക്കുന്നത്. നിലവിൽ 3,400 ‘ഡബ്ല്യു ആർ — വി’യാണു കമ്പനിയുടെ പ്രതിമാസ ഉൽപ്പാദനം; ഇത് 5,000 യൂണിറ്റാക്കി ഉയർത്താനാണു തീരുമാനമെന്ന് സെൻ വെളിപ്പെടുത്തി. 

നവരാത്രി — ദീപാവലി ഉത്സവകാലമെത്തുംമുമ്പ് ‘ഡബ്ല്യു ആർ — വി’ക്കുള്ള കാത്തിരിപ്പ് കാലം കുറയ്ക്കാനാണു ഹോണ്ടയുടെ പദ്ധതി. ഇപ്പോൾ ഉൽപ്പാദനം വർധിപ്പിച്ചാൽ ഉത്സവകാലത്തെ ഉയർന്ന ആവശ്യവും സുഗമമായി നിറവേറ്റാൻ കഴിയുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. ജപ്പാനിലെ ഹോണ്ട ആർ ആൻഡ് ഡി കമ്പനി ലിമിറ്റഡും ഹോണ്ട ആർ ആൻഡ് ഡി ഇന്ത്യയും ചേർന്നു വികസിപ്പിച്ച ആദ്യ മോഡലായ ‘ഡബ്ല്യു ആർ — വി’ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ട്. രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിലാണു ഹോണ്ട ഇന്ത്യ ‘ഡബ്ല്യു ആർ — വി’ നിർമിക്കുന്നത്.  

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes