Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ഇഷ്ട നമ്പർ ഇനി ദുൽക്കറിന്റേയും

POLO POLO

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാഹന പ്രേമവും നമ്പർ പ്രേമവും പ്രശസ്തമാണ്. തന്റെ വാഹനങ്ങൾക്കെല്ലാം 369 എന്ന നമ്പർ സ്വന്തമാക്കാനാണ് സൂപ്പർതാരം ശ്രമിക്കാറ്. വാഹന പ്രേമത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ മകൻ ദുൽക്കർ സൽമാനും പിന്നില്ല. ഇപ്പോഴിതാ വാപ്പച്ചിയുടെ നമ്പറും ദുൽക്കർ സ്വന്തമാക്കിയിരിക്കുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ദുൽക്കർ സൽമാൻ മമ്മൂക്കയുടെ ഇഷ്ട നമ്പർ സ്വന്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ഫോക്സ്‌വാഗണ്‍ പോളോയ്ക്ക് വേണ്ടിയാണ് എൽ 07 സിഎൽ 369 എന്ന നമ്പർ ദുല്‍ക്കര്‍ സ്വന്തമാക്കിയത്. ഏകദേശം 30,000 രൂപ മുടക്കിയാണ് താരത്തിന്റെ പ്രതിനിധികൾ ഫാൻസി നമ്പർ സ്വന്തമാക്കിയത്.

ബൈക്കുകളോട് കൂടുതൽ താൽപര്യമുള്ള ദുൽക്കറിന്റെ മോ‍ഡിഫൈഡ് ട്രയംഫ് ബോൺവില്ലയുടെ നമ്പർ കെഎല്‍ 07 സിസി 9369 ആണ്. ഇതുകൂടാതെ കൂടാതെ ദുൽക്കർ സൽമാൻ ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ‌ ബൈക്കും താരത്തിന് സ്വന്തമായുണ്ട്. മിനി കൂപ്പർ, ബെൻസ് എസ്എൽഎസ് എഎംജിയിൽ തുടങ്ങിയ വാഹനങ്ങൾ കൂടാതെയാണ് ദുൽക്കർ ഇപ്പോൾ ഫോക്സ്‌വാഗൻ പോളോയും സ്വന്തമാക്കിയത്.