Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക്‌ നിയമ ലംഘനങ്ങൾക്ക് പെനാൽറ്റി പോയിന്റുകൾ

ഹൈദരാബാദ് ∙ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പെനാൽറ്റി പോയിന്റുകളുമായി ഹൈദരാബാദ് പൊലീസ്. രാജ്യത്ത് ആദ്യമായി എന്ന അവകാശവാദവുമായാണ് ഹൈദരാബാദ് ട്രാഫിക് പൊലീസ് കർശന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയത്. ഓരോ ട്രാഫിക്‌ കുറ്റങ്ങൾക്കും വെവ്വേറെ പെനാൽറ്റി പോയിന്റുകളാണ് ലഭിക്കുന്നത്. രണ്ടു വർഷത്തിൽ 12 പെനാൽറ്റി പോയിന്റുകൾ ലഭിക്കുന്ന പക്ഷം ഒരു വർഷം ലൈസൻസ് സസ്പെൻഷനോ, ജയിൽ ശിക്ഷയോ ലഭിക്കാവുന്നതാണ്. ഒരിക്കൽ ലൈസൻസ് സസ്പെന്റ് ചെയ്തവർക്ക് വീണ്ടും 12 പോയിന്റ്‌ ലഭിക്കുകയാണെങ്കിൽ 2 വർഷമാണ് സസ്‌പെൻഷൻ.

hydrabad-police

ലേണേഴ്സ് കാലയളവിലാണെങ്കിൽ ലൈസൻസ് സസ്‌പെൻഷൻ ആണ് ശിക്ഷ. നഗരത്തിൽ കൂടിവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനായാണ് കർശനമായ ട്രാഫിക് പരിഷ്‌ക്കാരങ്ങൾ നടപ്പാക്കിയത് എന്നാണ് ഹൈദരാബാദ് സിറ്റി ട്രാഫിക് ജോയിന്റ്‌ കമ്മീഷണർ കെ. രവീന്ദർ പറഞ്ഞത്. ലൈസൻസ് റദ്ദാക്കുന്നവർക്ക്‌ മൂന്നു മാസം ജയിൽ ശിക്ഷ ലഭിക്കാനും സാധ്യത ഉണ്ട്‌ . രണ്ടു തരം ടിക്കറ്റുകളാണ് ആണ് നിലവിൽ നടപ്പിലാക്കിയത്. സ്പോട്ട് ചെലാനും ഇ–െചലാനും. സ്‌പോട്ട് ചെലാനിൽ കയ്യോടെ ഡ്രൈവറിനു ടിക്കറ്റ് ലഭിക്കും.

ചില കുറ്റകൃത്യങ്ങളും അവയ്ക്കുള്ള പോയിന്റുകളും

∙ ഹെൽമെറ്റ് /സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർക്ക്‌- 1 പോയിന്റ്‌

∙ ഇൻഷുറൻസ് ഇല്ലാത്തവർക്ക് - 2 പോയിന്റ്‌

∙ ഓവർ സ്പീഡിങ് - 2 പോയിന്റ്‌

∙ മദ്യപിച്ച വണ്ടിയോടിക്കുന്നവർ - ടു വീലർ - 3, ഫോർ വീലർ - 4 പോയിന്റ്‌

∙ റേസിങ് - 3 പോയിന്റ്‌

∙ പൊല്യൂഷൻ രേഖകൾ ഇല്ലെങ്കിൽ - 2 പോയിന്റ്‌

∙ പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടങ്കിൽ - 5 പോയിന്റ്‌