Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയുടെ ഭീഷണി മറികടക്കാൻ മസിലു പെരുപ്പിച്ച് പുതിയ ഇക്കോസ്പോർട്

Ford Ecosport Ford Ecosport

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിന്റെ കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്പോർടിന്റെ പുതിയ രൂപം ഉടൻ വിപണിയിൽ. നിലവിൽ ബ്രസിൽ വിപണിയിലുള്ള ഇക്കോസ്പോർടായിരിക്കും ഇന്ത്യയിലെത്തുക. അടുത്ത മാസം തന്നെ അടിമുടി മാറ്റങ്ങളോടെ ഇക്കോസ്പോർട് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. നേരത്തെ 2018ൽ പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും വിപണിയിൽ പുതിയ വാഹനങ്ങളുടെ അവതരണമാകാം ഇക്കോസ്പോർട്ടിന്റെ നേരത്തെയാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ford-ecosport-2018-1 Ford Ecosport

കഴിഞ്ഞ വർഷം ലോസ് ആഞ്ചലസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പുതിയ പതിപ്പിനെ അമേരിക്കൻ വിപണിയിലും പുറത്തിറക്കിയിരുന്നു. അടിമുടി മാറ്റത്തോടെയാണ് പുതിയ ഇക്കോസ്പോർട് വിപണിയിലെത്തുന്നത്. വാഹനത്തെ കൂടുതൽ മസ്കുലറാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. വിറ്റാര ബ്രെസ, ടിയുവി 300 എന്നീ വാഹനങ്ങളുടെ കടന്നു കയറ്റത്തിൽ വിപണിയിൽ അൽപ്പം പിന്നോട്ടു പോയ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാണ് പുതിയ മോഡലിലൂടെ കമ്പനി ശ്രമിക്കുക. പുതിയ ഗ്രിൽ, ഡേറ്റം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെ‍ഡ്‌ലൈറ്റുകൾ, പുതിയ ബംബർ എന്നിവയാണ് മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ.

new-ecosport-2 Ford Ecosport

പുതിയ അലോയ് വീൽ ഡിസൈൻ മാറ്റിനിർത്തിയാൽ വശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ടെയിൽ ലാമ്പിന് കാര്യമായ മാറ്റമില്ല. മാറ്റങ്ങൾ കൂടുതലും ഉൾഭാഗത്താണ് വന്നിരിക്കുന്നത്. പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈൻ കൺസെപ്റ്റ് തന്നെയാണ് ഇന്റീരിയറിനെങ്കിലും പുതിയ സെന്റർ കൺസോൾ, പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പുതുമ തോന്നിക്കുന്ന ധാരാളം ഫീച്ചറുകളുണ്ട് വാഹനത്തിന്. ‌ഇക്കോസ്പോർട്ടിനെ കൂടുതൽ ആഡംബരമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, പുതിയ എസി വെന്റുകൾ, ക്രോം ഇൻസേർട്ടുകൾ എന്നിവ വാഹനത്തിന്റെ ഇന്റീരിയൽ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.