Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിനി ടോമിന്റെ ബിഎംഡബ്ല്യു 530ഡി

Tini Tom Tini Tom, Imgae Source: Social Media

ലക്ഷ്വറി കാറുകളോട് എന്നും താരങ്ങൾക്ക് വലിയ താൽപര്യമാണ്. സ്റ്റൈലും യാത്രസുഖവും ഒരുപോലെ ഒത്തിണങ്ങുന്ന ബിഎം‍‍ഡബ്ല്യുവിന്റെ കാറുകളാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ബിഎം‍ഡബ്ല്യു വാഹനങ്ങൾ സ്വന്തമായുണ്ട്. ഇപ്പോഴിതാ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാർ 530 ഡി സ്വന്തമാക്കിയിരിക്കുന്ന മലയാളത്തിന്റെ പ്രിയ താരം ടിനി ടോം.

Tini Tom Tini Tom, Imgae Source: Social Media

സഹനടനായും ഹാസ്യ നടനായും തിളങ്ങുന്ന ടിനി ടോം പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ ഹർമൻ മോട്ടോഴ്സില്‍ നിന്നാണ്  കാർ സ്വന്തമാക്കിയത്. ബിഎം‍‍ഡബ്ല്യുവിന്റെ ഉൽപന്നനിരയിലെ ഏറ്റവും മികച്ച ലക്ഷ്വറി കാറുകളുള്ള 5 സീരീസ് നിരയിലെ ഡീസൽ മോഡലായ 530 ഡിയാണ് ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത്. 2993 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 ബിഎച്ച്പി കരുത്തും 560 എൻഎം ടോർക്കുമുണ്ട്. ഏകദേശം 49 ലക്ഷം മുതൽ 61 ലക്ഷം രൂപവരെയാണ് ബിഎംഡബ്ല്യു 5 സീരിസിന്റെ എക്സ്ഷോറൂം വില.